Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി മെർസൽ 

text_fields
bookmark_border
Mersal
cancel

കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന റൊക്കോർഡ് നേട്ടം സ്വന്തമാക്കി വിജയ് ചിത്രം മെർസൽ.   ശങ്കറിന്റെ വിക്രം ചിത്രം ഐ നേടിയ 20 കോടി മറികടന്നാണ് മെര്‍സല്‍ കളക്ഷന്‍ ലിസ്റ്റില്‍ ഒന്നാമത് എത്തിയത്. ആഗോള ബോക്‌സ്ഓഫീസില്‍ 200 കോടി ക്ലബില്‍ കയറിയെന്ന് പറയപ്പെടുന്ന ചിത്രം ഇപ്പോഴും ചെന്നൈ പോലുള്ള നഗരങ്ങളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. രജനികാന്തിന്റെ എന്തിരന്‍, ശിവാജി - സൂര്യയുടെ സിംഗം 2, 24 എന്നി ചിത്രങ്ങളാണ് കേരളത്തില്‍ വന്‍ കളക്ഷന്‍ നേടിയ മറ്റു തമിഴ് ചിത്രങ്ങള്‍. തമിഴ്നാട്ടില്‍ കബാലിയുടേയും വിവേഗത്തിന്‍റെയും റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ത്തിട്ടുണ്ട്.

ഇന്ത്യയില്‍ 4500 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത റിലീസ് ചെയ്ത മെർസൽ  ആദ്യദിനം മാത്രം വാരിയത് 43.3 കോടി രൂപയായിരുന്നു. ജി.എസ്.ടിയയെും ഡിജിറ്റൽ ഇന്ത്യയെയും പരിഹസിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയതോടെയാണ്  മെർസൽ വാർത്തകളിൽ ഇടം പിടിച്ചത്. 


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mersal becomes highest grossing Tamil film in Kerala-Movie News
Next Story