Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകാർത്തിക്​...

കാർത്തിക്​ സുബ്ബരാജി​െൻറ ഭാഷയില്ലാ ചിത്രം മെർക്കുറിയുടെ ട്രൈലർ

text_fields
bookmark_border
Mercury Official Trailer
cancel

വേറിട്ട സംവിധാന ശൈലിയിലൂടെ ശ്രദ്ധേയനായ കാർത്തിക്​ സുബ്ബരാജി​​െൻറ പുതിയ ചിത്രം മെർക്കുറിയുടെ ട്രൈലർ പുറത്ത്​. യുവതാരം ദുൽഖർ സൽമാൻ ട്രൈലർ ഫേസ്​ബുക്കിലൂടെ പങ്കുവെച്ചു. സൈലൻറ്​ ചിത്രമായ മെർക്കുറിയിൽ നായകനാകുന്നത്​ പ്രഭുദേവയാണ്​. 

എസ്​ തിരുനവുക്കരസ്​ ആണ്​ ഛായാഗ്രഹണം. സന്തോഷ്​ നാരായണൻ സംഗീതവും വിവേക്​ ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കാർത്തികേയൻ സന്താനം, ജയന്തിലാൽ ഗാഡ എന്നിവർ ചേർന്നാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​.

സംവിധായകൻ കാർത്തിക്കിനും പ്രഭുദേവക്കും എഡിറ്റർ വിവേക്​ ഹർഷനും ആശംസകൾ നേർന്ന ദുൽഖർ, ഭാഷയില്ലാത്തതിനാൽ ഏതു നാട്ടുകാർക്കും മെർക്കുറി ആസ്വദിക്കാനാവുമെന്നും ഫേസ്​ബുക്കിൽ കുറിച്ചു. പുഷ്​പക്​ എന്ന നിശബ്​ദ ചിത്രത്തി​​െൻറ ആരാധകനായ താൻ വർഷങ്ങൾക്ക്​ ശേഷം അത്ത​രമൊരു ചിത്രം വരുന്നതി​​െൻറ ആവേശത്തിലാണെന്നും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsMercury Trailermercury movieKarthik Subbaraj
News Summary - Mercury Official Trailer Karthik Subbaraj-movie news
Next Story