വിജയ്​യുടെ ‘മാസ്​റ്റർ’ ലൊക്കേഷനിൽ ബി.ജെ.പി പ്രതിഷേധം

  • സിനിമ ചിത്രീകരണത്തിന്​ നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യം

22:51 PM
07/02/2020

ചെ​ന്നൈ: വി​ജ​യ്​ നാ​യ​ക​നാ​യ ‘മാ​സ്​​റ്റ​ർ’ സി​നി​മ ലൊ​ക്കേ​ഷ​നി​ൽ ബി.​ജെ.​പി പ്ര​തി​ഷേ​ധം. നെ​യ്​​വേ​ലി ലി​ഗ്​​നൈ​റ്റ്​ കോ​ർ​പ​റേ​ഷ​ൻ(​എ​ൻ.​എ​ൽ.​സി)​ തു​ര​ങ്ക​ത്തി​ലാ​ണ്​ ചി​ത്രീ​ക​ര​ണം. സു​ര​ക്ഷാ​പ്രാ​ധാ​ന്യ​മു​ള്ള ഇ​വി​ടെ ഷൂ​ട്ടി​ങ്ങി​ന്​ ന​ൽ​കി​യ അ​നു​മ​തി റ​ദ്ദാ​ക്കി വി​ജ​യ്​ അ​ട​ക്ക​മു​ള്ള​വ​രെ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​െ​പ്പ​ട്ടു. കേ​ന്ദ്ര​മ​ന്ത്രി​ക്കും ​എ​ൻ.​എ​ൽ.​സി അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യ​താ​യും ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.


ആ​ദാ​യ​നി​കു​തി വ​കു​പ്പി​​െൻറ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ​വി​ജ​യ്​ തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ്​ ഷൂ​ട്ടി​ങ്​ പു​ന​രാ​രം​ഭി​ച്ച​ത്. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ പ​ത്തു​വ​രെ​യാ​ണ്​ ഷൂ​ട്ടി​ങ്ങി​ന്​ അ​നു​മ​തി. 
വെ​ള്ളി​യാ​ഴ്​​ച ​വൈ​കീ​ട്ട്​ നാ​ലോ​ടെ എ​ൻ.​എ​ൽ.​സി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ന്​ മു​ന്നി​ലെ​ത്തി​യ​ നൂ​റോ​ളം ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ്​ ത​ട​ഞ്ഞു.

മു​മ്പും എ​ൻ.​എ​ൽ.​സി​യി​ൽ ഷൂ​ട്ടി​ങ്ങി​ന്​ അ​നു​മ​തി ന​ൽ​കാ​റു​ണ്ടെ​ന്നും ബി.​ജെ.​പി​ക്കാ​ർ അ​രാ​ജ​ക​ത്വം അ​ഴി​ച്ചു​വി​ടു​ന്ന​ത്​ അ​പ​ല​പ​നീ​യ​മാ​ണെ​ന്നും പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി കെ. ​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 
അ​തി​നി​ടെ, സി​നി​മ നി​ർ​മാ​ണ​ത്തി​ന്​ വാ​യ്​​പ കൊ​ടു​ക്കു​ന്ന അ​ൻ​പു​ചെ​ഴി​യ​​െൻറ വീ​ട്ടി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും മൂ​ന്നാം ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്​​ച​യും ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ പ​രി​ശോ​ധ​ന തു​ട​ർ​ന്നു. അ​വി​ഹി​ത സ​മ്പാ​ദ്യ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

Loading...
COMMENTS