‘‘ഇൗ യുദ്ധം മ്മള് ജയിക്കും’’; കുഞ്ഞാലി മരക്കാർ ട്രെയിലർ എത്തി
text_fieldsകൊച്ചി: പ്രേക്ഷകരുടെ ആകാംക്ഷക്ക് വിരാമമിട്ട് ‘‘മരക്കാർ അറബിക്കടലിെൻറ സിംഹം’’ ട്രെയിലർ പുറത്തിറങ്ങി. ഏ താനും മിനുട്ടുകൾകൊണ്ടുതന്നെ യൂടൂബിലെ ട്രെൻഡിംഗ് വീഡിയോസിൽ ഇടം പിടക്കാൻ ട്രെയിലറിനായിട്ടുണ്ട്. അഞ്ചുഭ ാഷകളിലായി 5000 സ്ക്രീനുകളിൽ മാർച്ച് 26ന് മരക്കാർ പ്രദർശനത്തിനെത്തും.
പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ മധു, അര്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, സുഹാസിനി മണിരത്നം, പ്രണവ് മോഹന്‍ലാല്‍, സിദ്ദീഖ്, നെടുമുടി വേണു, മുകേഷ്, സംവിധായകന് ഫാസില്‍, ഇന്നസെൻറ്, നന്ദു, ഹരീഷ് പേരടി, മാമുക്കോയ തുടങ്ങിയ വൻ താരനിരയുണ്ട്.
സാമൂതിരി രാജവംശത്തിെൻറ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥപറയുന്ന ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിനാണ് തയ്യാറെടുക്കുന്നത്. അതിനിടെ യഥാർഥ കുഞ്ഞാലിമരക്കാരെ വികലമായി ചിത്രീകരിക്കുന്നു എന്ന ആരോപണവുമായി മരക്കാർ വംശപരമ്പരയിൽപെട്ടവർ രംഗത്തെത്തിയിരുന്നു.
