മഞ്ജു ധനുഷിനൊപ്പം തമിഴിലേക്ക്; വെട്രിമാരൻ ചിത്രം അസുരൻ

15:51 PM
22/01/2019
Manju Warrier Dhanush

തമിഴ് സിനിമയിൽ അരങ്ങേറ്റം പ്രഖ്യാപിച്ച് മലയാളത്തിന്‍റെ സ്വന്തം നായിക മഞ്ജു വാര്യർ. ധനുഷിനൊപ്പം 'അസുരൻ' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു കോളിവുഡിൽ എത്തുന്നത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ മഞ്ജു തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. 

മഞ്ജുവിന്‍റെ പോസ്റ്റിന് പിന്നാലെ മഞ്ജു നാ‍യികയായി എത്തുന്ന വിവരം പുറത്തുവിട്ട് ധനുഷും ട്വീറ്റ് ചെയ്തു. കൂടാതെ, 'അസുരനി'ലെ ധനുഷിന്‍റെ ലുക്കും താരം ഷെയർ ചെയ്തിട്ടുണ്ട്. 

ധനുഷിനൊപ്പം നിരവധി ഹിറ്റുകൾ നൽകിയ വെട്രിമാരനാണ് അസുരൻ സംവിധാനം ചെയ്യുന്നത്. ജി.വി പ്രകാശാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. എ.ആർ റഹ്മാന്‍റെ അനന്തിരവൻ ആണ് പ്രകാശ്. വി ക്രിയേഷന്‍റെ ബാനറിൽ കലൈപുലി എസ് താനു ആണ് നിർമാണം. 

Loading...
COMMENTS