യാത്ര കാണണമെന്ന് പറയുന്നില്ല; പേരൻപ് കാണണം -സംവിധായകൻ മഹി

21:58 PM
03/02/2019
Mahi v Raghav

മമ്മൂട്ടി ചിത്രം പേരൻപിനെ വാനോളം പുകഴ്ത്തി യാത്രയുടെ സംവിധായകൻ മഹി രാഘവ്. തന്‍റെ ചിത്രം കാണമെന്ന് പറയുന്നില്ല, എന്നാൽ പേരൻപ് എല്ലാവരും കാണണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. ആ കഴിവ് യാത്ര ചിത്രീകരിച്ചപ്പോൾ കാണാനായി.  പേരൻപിലെ മമ്മൂട്ടി കഥാപാത്രത്തിന് അദ്ദേഹം മുൻപ് ചെയ്ത കഥാപാത്രങ്ങളുമായി സാമ്യത പോലുമില്ല. 

പാപ്പ, അമുദന്‍, വിജി, മീര എന്നിവർക്ക് പുറമേ, മഞ്ഞിനും പൂച്ചക്കും വരെ എന്തെങ്കിലുമൊക്കെ എന്നോട് പറയാനുണ്ടായിരുന്നു. കഥപറഞ്ഞ റാമിനെ വണങ്ങുന്നു. കൂടുതല്‍ പറയാനില്ല, എനിക്കിങ്ങനെ കഥ പറയാനാകില്ലല്ലോ എന്ന അസൂയ മാത്രമേ ഉള്ളൂ. യാത്ര കാണണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, പേരന്‍പ് കാണണമെന്ന് എല്ലാവരോടും ആവശ്യപ്പെടുന്നു -മഹി കുറിച്ചു. 

Loading...
COMMENTS