അസാമാന്യ പ്രകടനവുമായി ദുൽഖർ; മഹാനടിയിലെ വെട്ടിമാറ്റിയ രംഗം
text_fieldsജെമിനി ഗണേശെൻറയും നടി സാവിത്രിയുടെയും ജീവിതകഥ പറഞ്ഞ ചിത്രമാണ് മഹാനടി. മലയാളി താരങ്ങളായ ദുൽഖർ സൽമാനും കീർത്തി സുരേഷുമാണ് മഹാനടിയിൽ ജെമിനി ഗണേശനായും സാവിത്രിയായും വേഷമിട്ടത്. നേരത്തെ സിനിമ പുറത്തിറങ്ങിയപ്പോൾ ദൈർഘ്യം കൂടുതലായത് കൊണ്ട് ചില രംഗങ്ങൾ െവട്ടിമാറ്റിയിരുന്നു. ഇപ്പോഴിതാ സിനിമയിൽ നിന്ന് വെട്ടിമാറ്റിയ ഒരു വിവാദരംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
പുഷ്പവല്ലി എന്ന കാമുകിയിൽ ജെമിനിക്കുണ്ടായ മകൾ രേഖയെ സാവിത്രിയുടെ മകളായ വിജയ സ്കൂളിൽവെച്ച് കണ്ടുമുട്ടുന്നതും രേഖ താൻ ജെമിനി ഗണേശെൻറ മകളാണെന്ന പറയുന്നതുമാണ് രംഗത്തിൽ. പിന്നീട് പുഷ്പവല്ലിയേയും രേഖയേയും സാവിത്രി വീട്ടിലേക്ക് ക്ഷണിക്കുന്നതും ഇവർ വീട്ടിലെത്തുന്നതും പുറത്തുവിട്ട രംഗത്തിലുണ്ട്. ദുൽഖറിെൻറയും കീർത്തിയുടെയും മികച്ച അഭിനയം കൊണ്ട് ശ്രദ്ധേയമാണ് ഇൗ രംഗം.
ചിത്രത്തിലെ ഏറ്റവും മികച്ച രംഗങ്ങളിലൊന്നാണ് ഇതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന അഭിപ്രായങ്ങൾ. മികച്ച ഇൗ രംഗം ഉപേക്ഷിച്ചതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.
