വിജയ്​-മുരുഗദോസ്​ സിനിമയിൽ മഡോണ സെബാസ്​റ്റ്യൻ നായികയായേക്കും

13:25 PM
08/06/2020

ചെന്നൈ: തമിഴ്​ സൂപ്പർതാരം വിജയ്​ നായകനാകുന്ന എ.ആർ. മുരുഗദോസ്​ സിനിമയിൽ മലയാളി താരം മഡോണ സെബാസ്​റ്റ്യൻ നായിക ആയേക്ക​ുമെന്ന്​ സൂചന. വിജയ്​യുടെ 65ാം സിനിമയാണിത്​. 64ാമത്​ ചിത്രം ‘മാസ്​റ്റർ’ റിലീസിന്​ ഒരുങ്ങുന്നതിനിടെയാണ്​ പുതിയ സിനിമയുടെ അണിയറ വിവരങ്ങൾ പുറത്തുവരുന്നത്​. 

മഡോണയുമായി വിഡിയോ കോളിലൂയൊണ്​ മുരുഗദോസ്​ പ്രോജക്​ടിനെ കുറിച്ച്​ ചർച്ച ചെയ്​തത്​. തിരക്കഥ ഏറെ ഇഷ്​ടപ്പെട്ടതായി മഡോണ അറിയിച്ചതായാണ്​ വിവരം. സിനിമയിൽ രണ്ട്​ നായികമാരാണ്​ ഉണ്ടാകുക. അതിലൊന്ന്​ മഡോണയാണെന്ന്​ ഉറപ്പിച്ചതായാണ്​ സൂചന. സിനിമയുടെ വിശദവിവരങ്ങൾ വിജയ്​യുടെ ജന്മദിനമായ ജൂൺ 22ന്​ പുറത്തുവിടും. 

മണിരത്​നം നിർമിച്ച ‘വാനം കൊട്ടട്ടും’ ആണ്​ മഡോണ അവസാനമായി അഭിനയിച്ച തമിഴ്​ ചിത്രം. ‘പ്രേമ’ത്തിലൂടെ ശ്രദ്ധേയയായ മഡോണ വിജയ്​ സേതുപതി നായകനായ ‘​കാതലും കടന്തു പോഗും’ എന്ന സിനിമയിലൂടെയാണ്​ തമിഴിൽ അരങ്ങേറുന്നത്​. ‘കാവൻ’, ‘പാ പാണ്ടി’ ‘ജംഗ’ എന്നീ തമിഴ്​ സിനിമകളിലും വേഷമിട്ടിട്ടുണ്ട്​. 

വിജയ്​-മുരുഗദോസ്​ കൂട്ടുകെട്ടിൽ ഇറങ്ങിയ ‘തുപ്പാക്കി’, ‘കത്തി’, ‘സർക്കാർ’ എന്നിവ സൂപ്പർ ഹിറ്റുകളായിരുന്നു. അതിനാൽ തന്നെ ഇവരുടെ പുതിയ സിനിമക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്​ ആരാധകർ.   

Loading...
COMMENTS