ബോക്സ് ഒാഫീസിൽ പ്രഭുദേവയുടെ ‘ലക്ഷ്മി’യെ വെട്ടി നയൻതാരയുടെ ‘കൊലമാവ് കോകില’

15:27 PM
28/08/2018
Kolamavu-kokila

തമിഴ് ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. സൂപ്പർ സ്റ്റാർ ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണം തന്നെയാണ് നയൻതാര ചിത്രങ്ങൾക്കും ലഭിക്കാറുള്ളത്. തിയേറ്ററിൽ ഒാടിക്കൊണ്ടിരിക്കുന്ന പ്രഭുദേവ ചിത്രം 'ലക്ഷ്മി'യെ പിന്തള്ളി നയൻതാര ചിത്രം 'കൊലമാവ് കോകില' മുന്നേറുകയാണ്. റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് ചിത്രം 20 കോടിയാണ് നേടിയത്. നായികാ പ്രധാന്യമുള്ള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് നയൻസ് ചിത്രം സ്വന്തമാക്കിയത്. 

യു.എസ് ബോക്സോഫിലും കൊലമാവ് തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. നവാഗതനായ നെൽസണാണ് ചിത്രം സംവിധാനം ചെയ്തത്. നയന്‍താരയെ കൂടാതെ ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്ക്വലീന്‍ എന്നിരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

പ്രഭു ദേവ ചിത്രം ലക്ഷ്മി, വരലക്ഷ്മി ശരത്കുമാർ ചിത്രം എച് രിക്കൈ, വിജയ് സേതുപതി നിർമ്മിച്ച ചിത്രം മെർക്കു തൊടർച്ചി മലൈ, കളരി എന്നിവയാണ് തമിഴിൽ കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രങ്ങൾ. ഇതിൽ പ്രഭുദേവ ചിത്രം ആദ്യ മൂന്ന് ദിനം കൊണ്ട് ചെന്നൈ നഗരത്തിൽ നിന്ന് മാത്രം 53 ലക്ഷം കളക്ഷൻ നേടിയിട്ടുണ്ട്. 

Loading...
COMMENTS