പിസ്സ, ജിഗർതാണ്ട, ഇരൈവി, കാർത്തിക് സുബ്ബരാജ് ഇനി സൂപ്പർസ്റ്റാറിനൊപ്പം
text_fieldsപിസ്സ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ് സിനിമയിൽ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. രണ്ടാമത്തെ ചിത്രമായ ജിഗർതാണ്ടയും ശേഷം തിയറ്ററുകളിലെത്തിയ ഇരൈവിയും പ്രേക്ഷകശ്രദ്ധ പിടിച്ച്പറ്റുകയും ബോക്സ് ഒാഫീസ് ഹിറ്റാവുകയും ചെയ്തിരുന്നു. എന്നാൽ യുവ സംവിധായകനായ കാർത്തിക് ഇപ്പോൾ സാക്ഷാൽ രജനിയെ വച്ച് പടം പിടിക്കാൻ പോവുകയാണ്.
ഷങ്കറിെൻറ എന്തിരൻ രണ്ടാം ഭാഗവും കബാലി ഫെയിം പാ രഞ്ജിത്ത് ഒരുക്കുന്ന കാലാ കരികാലനും ശേഷം കാർത്തക് സുബ്ബരാജിെൻറ ചിത്രത്തിൽ രജനീകാന്ത് അഭിനയിക്കും.
തമിഴിലെ മസാല ആക്ഷൻ ചിത്രങ്ങളിൽ നിന്നും മാറി സഞ്ചരിച്ച് വേറിട്ട സൃഷ്ടികളുമായി വന്ന കാർത്തിക്കിനെ ഒരിക്കൽ സൂപ്പർസ്റ്റാർ രജനീകാന്ത് നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ''ജിഗർതാണ്ടയിൽ ബോബി സിംഹ വേഷമിട്ട സേതു എന്ന കഥാപാത്രം നൽകിയിരുന്നുവെങ്കിൽ താൻ ചെയ്യുമായിരുന്നു'' എന്ന് രജനികാന്ത് പറഞ്ഞിരുന്നതായി കാർത്തിക് ഒരു വേദിയിൽ പങ്ക്വെക്കുകയും ചെയ്തിരുന്നു. എന്തായാലും പുതിയ പ്രഖ്യാപനത്തിലൂടെ രജനീ ഫാൻസ് ആവേശത്തിലായിരുക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
