ആടിപ്പാടി ദുൽഖർ; കണ്ണും കണ്ണും കൊള്ളയടിത്താലിന്‍റെ ട്രെയിലർ

19:58 PM
28/07/2019

ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്‍റെ ട്രെയിലർ പുറത്ത്. ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഫ്രാന്‍സിസ് കണ്ണൂക്കാടനാണ് നിർമാണം. റീതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

രക്ഷന്‍, നിരഞ്ജിനി അഹ്തിയാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ് എന്ന ഐ.ടി പ്രൊഫഷണല്‍ ആയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്.
 

Loading...
COMMENTS