Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിച്ച കമല്‍ ഹാസനെ വെടിവെച്ച്‌ കൊല്ലണമെന്ന് ഹിന്ദുമഹാസഭ

text_fields
bookmark_border
ഹൈന്ദവ വിശ്വാസങ്ങളെ അപമാനിച്ച കമല്‍ ഹാസനെ വെടിവെച്ച്‌ കൊല്ലണമെന്ന് ഹിന്ദുമഹാസഭ
cancel

മീററ്റ്: ഇന്ത്യയിൽ ഹിന്ദു തീവ്രവാദമുണ്ടെന്ന് പരാമര്‍ശം നടത്തിയ നടന്‍ കമല്‍ ഹാസനെ വെടിവെച്ച്‌ കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭ. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഹിന്ദുമഹാസഭ ദേശീയ ഉപാധ്യക്ഷൻ പണ്ഡിറ്റ് അശോക് ശര്‍മ വ്യക്തമാക്കി. 

'കമലിനെയും അദ്ദേഹത്തെപ്പോലുള്ളവരെയും വെടിവെച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണം. എന്നാല്‍ മാത്രമേ ഇത്തരക്കാർ പഠിക്കുകയുള്ളൂ. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല. അവരുടെ അഭിപ്രായങ്ങൾക്ക് മരണം ലഭിക്കുക തന്നെ ചെയ്യും.

കമലിൻെറ സിനിമകൾ ബഹിഷ്കരിക്കണമെന്ന് മറ്റൊരു ഹിന്ദുമഹാസഭ നേതാവ് ആവശ്യപ്പെട്ടു. കമലിന്റെയും അദ്ദേഹത്തിൻറെ ബന്ധുക്കളുടെയും സിനിമകള്‍ കാണില്ലെന്ന് ഞങ്ങളുടെ സംഘടനയിലെ അംഗങ്ങൾ പ്രതിജ്ഞയെടുത്തിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരും അദ്ദേഹത്തെ ഇതുപോലെ ബഹിഷ്കരിക്കണം'- മീററ്റ് ഹിന്ദുമഹാസഭ  പ്രസിഡൻറ് അഭിഷേക് അഗർവാൾ പറഞ്ഞു.

തീവ്രഹിന്ദുത്വവാദികൾ തമിഴ്​സംസ്​കാരത്തെ നശിപ്പിക്കുന്നതിനെ കുറിച്ച്​ താങ്കളുടെ അഭിപ്രായമെന്താണെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ ചോദ്യത്തോട്​ പ്രതികരണമായാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. തമിഴ്​ മാസികയിൽ ത​​​​െൻറ കോളത്തിലാണ്​ ഹിന്ദുത്വ ശക്​തികളെ രൂക്ഷമായി വിമർശിച്ച്​ കമൽഹാസൻ രംഗത്തെത്തിയത്​.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kamal Haasan should be ‘shot dead’ - Hindu Mahasabha -movies, malayalam news
Next Story