കാര്‍ത്തിക് നരേന്റെ 'നാടക മേട'യിൽ കാളിദാസ് നായകൻ
text_fieldsകാര്‍ത്തിക് നരേന് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിൽ കാളിദാസ് ജയറാം നായകനാവും. 'നാടക മേടയ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കാര്‍ത്തികിന്റെ നിര്‍മാണ കമ്പനി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിൽ ഷൂട്ടിങ് ആഗസ്റ്റിൽ ആരംഭിക്കും.
തന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്ന് നില്ക്കുന്ന ചിത്രമാണ് നാടക മേടയ് എന്ന് കാര്‍ത്തിക് നരേൻ പറഞ്ഞു. ജീവിതത്തില്‍ ആദ്യമായി യഥാർഥ ലോകം കാണുന്ന ചെറുപ്പക്കാരുടെ വീക്ഷണകോണില്‍ നിന്നുള്ള ചിത്രമാണിത്. തന്റെ ജീവിതാനുഭവങ്ങളിൽ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ വികസിപ്പിച്ചതെന്നും കാര്‍ത്തിക് വ്യക്തമാക്കി.
റഹ്മാൻ കേന്ദ്ര കഥാപാത്രമായി കാര്‍ത്തിക് സംവിധാനം ചെയ്ത 'ധ്രുവങ്ങള്‍ 16' എന്ന ചിത്രം ടോളിവുഡിൽ വൻ പ്രതികരണമാണ് സൃഷ്ടിച്ചത്. കാര്‍ത്തികിന്റെ രണ്ടാമത്തെ ചിത്രം നരകാസുരന് സെൻസറിങ് ഘട്ടത്തിലാണ്. അരവിന്ദ സ്വാമി, സന്ദീപ് കിഷൻ, ശ്രിയ, ഇന്ദ്രജിത്ത് എന്നിവരാണ് മുഖ്യകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
'പൂമര'മാണ് കാളിദാസിന്റെ റിലീസ് ചെയ്യാനുള്ള മലയാള ചിത്രം. പ്രഭുവിനൊപ്പം അഭിനയിച്ച തമിഴ് ചിത്രം 'മീന്‍കുഴമ്പും മണ്‍പാനയും' നേരത്തെ തീയറ്ററിൽ എത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
