'കാട്രു വെളിയിതൈ' ട്രൈലർ 2

20:12 PM
20/03/2017

കാര്‍ത്തിയെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന 'കാട്രു വെളിയിതൈ' എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയിലർ  പുറത്തിറങ്ങി. ബോളിവുഡ് നടി അതിഥി റാവു ആണ് ചിത്രത്തിലെ നായിക. എ.ആർ റഹ്മാനാണ് സംഗീതം. പൈലറ്റിന്റെ വേഷത്തിലാണ് കാര്‍ത്തി എത്തുന്നത്. ശ്രദ്ധ ശ്രീനാഥ്, കെപിഎസി ലളിത എന്നിവരാണ് മറ്റുതാരങ്ങള്‍. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം നിര്‍മിക്കുന്ന കാട്രു വെളിയിതൈ ഒരു റൊമാന്‍റിക് ത്രില്ലറാണ്.

COMMENTS