സൂര്യയും മോഹൻലാലും; കാപ്പാന്റെ ത്രില്ലടിപ്പിക്കുന്ന ടീസർ

22:23 PM
14/04/2019

സൂര്യയും മോഹൻലാലും പ്രധാനവേഷം കൈകാര്യം ചെയ്യുന്ന കാപ്പാന്‍ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്.

നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ വീണ്ടും തമിഴിൽ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും കാപ്പാനുണ്ട്. സൂര്യക്കും മോഹൻലാലിനും പുറമെ ആര്യ, സമുദ്രക്കനി, സായേഷ, ബോമൻ ഇറാനി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ലൈക പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിനായി ഹാരിസ് ജയരാജ് സംഗീതവും അഭിനന്ദൻ രാമാനുജം, എം.എസ് പ്രഭു എന്നിവർ ഛായാഗ്രഹണവും ആന്തണി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം ആഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.

 

Loading...
COMMENTS