Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിലീസിനൊപ്പം ‘കാല’ ഇന്‍റർനെറ്റിൽ 

text_fields
bookmark_border
kaala
cancel

ചെന്നൈ: റിലീസിന് പിന്നാലെ രജനീകാന്ത് ചിത്രം കാലയുടെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍. പുലര്‍ച്ചെ 5.28നാണ് ചിത്രം അപ്‍ലോഡ് ചെയ്തിരിക്കുന്നത്. ത​മി​ഴ് റോ​ക്കേ​ഴ്സ് എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് പു​റ​ത്താ​യ​ത്. 

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള രജനിയുടെ ആദ്യ ചിത്രമാണിത്. തമിഴ്നാട്ടിൽ മാത്രം 700 തിയറ്ററുകളിലാണ് ചിത്രത്തിന്‍റെ റിലീസ്. പാ ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ധ​നു​ഷാ​ണ്. 

തുത്തുക്കുടിയിൽ വെടിവെപ്പിലേക്ക് നയിച്ചത് സമരത്തിൽ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണെന്ന രജനീകാന്തിന്‍റെ വിവാദ നിലപാടുകൾ സിനിമയെ ദോഷകരമായി ബാധിച്ചേക്കും. പതിവിൽ നിന്ന് വിപരീതമായി ടിക്കറ്റ് വിൽപനയും മന്ദഗതിയിലാണ്. 

കർണാടയിൽ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. കാല റിലീസ് ചെയ്യുന്ന തിയറ്ററുകൾക്ക് പൊലീസ് സുരക്ഷ നൽകുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kaala leaked in Internet-Movie news
Next Story