ആക്ഷനും കോമഡിയുമായി ജ്യോതിക; ജാക്ക് പോട്ട് ട്രെയിലര്‍ 

14:28 PM
24/07/2019

ജ്യോതികയുടെ പുതിയ ചിത്രം ജാക് പോട്ടിന്‍റെ ട്രെയിലർ പുറത്തിറങ്ങി.  രേവതിയും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.  

എസ് കല്യാൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാസ് കോമഡി എന്റർടെയിനറാണ്. മൻസൂർ അലി ഖാൻ, ആനന്ദ്‌രാജ്, മൊട്ട രാജേന്ദ്രൻ, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. 2ഡി എന്റർടെയിൻമെന്റിന്റെ ബാനറിൽ നടൻ സൂര്യയാണ് സിനിമ നിർമിക്കുന്നത്. വിശാൽ ചന്ദ്രശേഖറാണ് സംഗീതസംവിധായകൻ. ആഗസ്റ്റ് 2ന് ജാക് പോട്ട് തീയറ്ററുകളിലെത്തും.

Loading...
COMMENTS