Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightധ്രുവനച്ചത്തിരത്തില്‍...

ധ്രുവനച്ചത്തിരത്തില്‍ നിന്ന് പിൻമാറാനുള്ള കാരണം വ്യക്തമാക്കി ജോമോൻ

text_fields
bookmark_border
ധ്രുവനച്ചത്തിരത്തില്‍ നിന്ന് പിൻമാറാനുള്ള കാരണം വ്യക്തമാക്കി ജോമോൻ
cancel

ഗൗതം മേനോന്‍-വിക്രം ചിത്രമായ ധ്രുവനച്ചത്തിരത്തില്‍ നിന്ന് പിൻമാറാനുള്ള കാരണം വ്യക്തമാക്കി ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോൺ. മറ്റൊരു ചിത്രത്തിന് ഡേറ്റ് നൽകിയതാണ് പിൻമാറാനുള്ള കാരണമെന്ന് ജോമോൻ ഫേസ്ബുക്കിൽ കുറിച്ചു. ബോളിവുഡ് ചിത്രം ഗോൽമാൽ ആണ് പുതിയ സിനിമ. രോഹിത്ത് ഷെട്ടി, അജയ് ദേവ്ഗണ്‍, പരിണീതി ചോപ്ര, തബു എന്നിവര്‍ക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നത് ആദരവായി കാണുന്നു. എന്നാല്‍, എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു വില നല്‍കേണ്ടി വരും, അതുകൊണ്ട് ഗൗതം സാറിന്റെ ധ്രുവനച്ചത്തിരത്തില്‍ ഇനി ഞാനുണ്ടാവില്ല എന്നുമാണ് ജോമോൻ ഫേസ്ബുക്കിൽ കുറിച്ചത്. 

രണ്ട് ചിത്രങ്ങള്‍ ഒരുമിച്ചു ചെയ്യാന്‍ ഡേറ്റ് ഇല്ലാത്തതാണ് കാരണം. ഗോല്‍മാല്‍ ഞാന്‍ നേരത്തേ എറ്റെടുത്ത ചിത്രമാണ്. ഇത്രയും കഴിവുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അനുഗ്രഹീതനാണ്. നിങ്ങളുടെ സ്‌നേഹത്തിനും  പ്രാര്‍ഥനകള്‍ക്കും നന്ദി.’ ജോമോൻ കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dhruva Natchathiramjomon t john
News Summary - Jomon T John is OUT of Vikram''s 'Dhruva Natchathiram'
Next Story