ദി അയേൺ ലേഡി; ജയലളിതയായി നിത്യ മേനോൻ: ആദ്യ ലുക്​ പുറത്ത്​

19:32 PM
05/12/2018
THE-IRON-LADY-MOVIE

അന്തരിച്ച തമിഴ്​നാട് മുൻ​ മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിതം പറയുന്ന ‘ദി അയേൺ ലേഡി’ എന്ന ചിത്രത്തി​​െൻറ ഫസ്റ്റ്​ ലുക്​ പുറത്തുവിട്ടു. മലയാളിയായ നിത്യ മേനോൻ ജയലളിതയായി വേഷമിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്​.

എ. പ്രിയദർശിനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയലളിതയുടെ സിനിമാ ജീവിതം മുതൽ രാഷട്രീയവും അപ്പോളോ ആശുപത്രിയിലെ മരണവും വരെ പ്രമേയമായേക്കും. 

പോസ്റ്ററിൽ വലിയ പൊട്ടും ജയലളിത ധരിക്കാറുള്ള വെള്ള സാരിയും ഉടുത്ത്​ ഞെട്ടിക്കുന്ന രൂപ മാറ്റത്തിലാണ്​ നിത്യ മേനോനുള്ളത്​. വലിയ ബജറ്റിൽ പേപ്പർ ടൈൽ പിക്​ചേഴ്​സാണ്​ ചിത്രം നിർമിക്കുന്നത്​. ‘എ സ്​റ്റോറി ഒാഫ്​ റെവൊല്യൂഷണറി ലീഡർ’ എന്ന ടാഗ്​ ലൈനിൽ വരുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ്​ തമിഴ്​ പ്രേക്ഷകർ.

Loading...
COMMENTS