Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനടൻ ഇർഫാൻ ഖാ​െൻറ...

നടൻ ഇർഫാൻ ഖാ​െൻറ മാതാവ് അന്തരിച്ചു

text_fields
bookmark_border
irfan-khan-with-family
cancel
camera_alt????? ??? ?????? ??? ?????????? ???????????????????

ജയ്പുർ: ബോളിവുഡ് നടൻ ഇർഫാൻ ഖാ​​െൻറ മാതാവ് സഈദ ബീഗം അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ മൂലം ഏറെ നാളായി കിടപ്പിലായിരുന്നെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.

ജയ്പൂരിലെ ബെനിവൽ കാന്ത കൃഷ്ണ കോളനിയിലെ വസതിയിലാ യിരുന്നു കവയത്രി കൂടിയായ സഈദ ബീഗം താമസിച്ചിരുന്നത്. മുംബൈയിൽ കഴിയുന്ന ഇർഫാൻ ഖാന് ലോക്ഡൗൺ ആയതിനാൽ ഖബറടക്കത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. വീഡിയോ കോൺഫറൻസിങ് വഴിയാണ് അദ്ദേഹം ചടങ്ങുകൾ വീക്ഷിച്ചത്.

ശനിയാഴ്ച രാവിലെ സഈദ ബീഗത്തി​​െൻറ ആരോഗ്യനില വഷളാവുകയായിരുന്നെന്ന് ഇർഫാ​​െൻറ സഹോദരങ്ങളായ സൽമാനും ഇമ്രാനും പറഞ്ഞു. സ്വാതന്ത്യലബ്ധിക്ക് മുമ്പുള്ള കാലഘട്ടത്തിൽ രാജസ്ഥാനിലെ ഏക മുസ്ലിം പ്രദേശമായിരുന്ന ടോങ്കിലെ നവാബ് കുടുംബത്തിലെ അംഗമായിരുന്നു സഈദ ബീഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irfan khanBollywood News
News Summary - irfan khan's mother pssed away-movie news
Next Story