Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്റേതെന്ന പേരിൽ പ്രചരിക്കുന്ന പ്രതികരണങ്ങൾ നിഷേധിച്ച് കമൽഹാസൻ

text_fields
bookmark_border
തന്റേതെന്ന പേരിൽ പ്രചരിക്കുന്ന പ്രതികരണങ്ങൾ നിഷേധിച്ച് കമൽഹാസൻ
cancel

ചെന്നൈ: ഗൗതമിയുമായി പിരിഞ്ഞതിനുശേഷം തന്റേതെന്ന പേരിൽ പ്രചരിക്കുന്ന പ്രതികരണങ്ങൾ നിഷേധിച്ച് നടൻ കമൽ ഹാസൻ. ഇതേവരെ താൻ ഒരുതരത്തിലും പ്രതികരിച്ചിട്ടില്ലെന്നും ഇനി പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കമൽ ഹാസൻ പ്രതികരിച്ചത്.

അരോ തന്റെ പേര് ഉപയോഗിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇത് അധാര്‍മികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഈ അവസരത്തിൽ തന്റെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് വിവേകശൂന്യവും സംസ്കാരരഹിതവുമാണ്. ഇതെക്കുറിച്ച് ഈ സാഹചര്യത്തിൽ താൻ കൂടുതൽ ഒന്നും പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല– കമൽ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞദിവസമാണ് കമലുമായി പിരിയുന്ന വിവരം നടി കൂടിയായ ഗൗതമി തന്റെ ബ്ലോഗിലൂടെ പുറത്തുവിട്ടത്. 2005 മുതലാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചത്.

‘ഗൗതമിക്ക് സുഖവും ആശ്വാസവും നല്‍കുന്ന ഏതുകാര്യത്തിലും ഞാന്‍ സന്തോഷവാനാണ്. എന്റെ വികാരങ്ങള്‍ക്ക് അവിടെ യാതൊരു വിലയുമില്ല. എന്തായാലും ഗൗതമിയും സുബ്ബുവും (ഗൗതമിയുടെ മകള്‍) സന്തോഷത്തോടെ ഇരിക്കുക. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. എന്ത് ആവശ്യങ്ങള്‍ക്കും ഏത് സമയത്തും അവര്‍ക്കൊപ്പം ഞാന്‍ ഉണ്ടാകും’. ഇതായിരുന്നു കമല്‍ ഹാസന്റെ പ്രതികരണമായി നേരത്തെ പുറത്ത് വന്നത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indecent someone issued a statement in my name Kamal Haasan
Next Story