അവസാനം മിഷ്കിൻ പുറത്ത്; തുപ്പരിവാളൻ 2 വിശാൽ പൂർത്തിയാക്കും
text_fieldsവിശാൽ ചിത്രമായ തുപ്പരിവാളൻ 2 ൽ നിന്ന് സംവിധായകൻ മിഷ്കിൻ പുറത്ത്. ചിത്രത്തിന്റെ ബാക്കി ഭാഗം വിശാല്‍ തന്നെ സംവി ധാനം ചെയ്യും. യുകെയില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ബജറ്റിനെ ചൊല്ലി വിശാലും മിഷ്‌കിനും അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടർന്നാണ് നടപടി.
വിശാലിനെ നായകനാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്ത തുപ്പറിവാളൻ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് തുപ്പറിവാളന്‍ 2. കനിയന്‍ പൂങ്കുണ്ട്രന്‍ എന്ന കുറ്റാന്വേഷകനെയാണ് വിശാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. പ്രസന്ന, അനു ഇമ്മാനുവേല്‍, ആന്‍ഡ്രിയ ജെറമിയ, വിനയ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
സിനിമ പൂര്‍ത്തിയാക്കാന്‍ 40 കോടി രൂപ കൂടി വേണമെന്ന് മിഷ്‌കിന്‍ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെ പരിഹസിച്ച് മിഷ്കിൻ തന്നെ രംഗത്തെത്തി. 40 കോടിയല്ല 400 കോടിയാണ് താന്‍ ചോദിച്ചതെന്നാണ് മിഷ്‌കിന്‍റെ മറുപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
