സർക്കാറിലെ വിവാദരംഗങ്ങൾ ഒഴിവാക്കണമെന്ന്​ തമിഴ്​നാട്​ മന്ത്രി

15:48 PM
07/11/2018
vijay sarkar

ചെന്നൈ: വിജയ്​ ചിത്രം സർക്കാറിലെ വിവാദരംഗങ്ങൾ ഒഴിവാക്കണമെന്ന്​ തമിഴ്​നാട്​ വാർത്താ വിനിമയ മന്ത്രി കടമ്പൂർ സി രാജു. തമിഴ്​നാട്​ സർക്കാർ സൗജന്യമായി നൽകിയ മിക്​സി, ഗ്രൈൻഡർ തുടങ്ങിയ ഉപകരണങ്ങൾ ജനങ്ങൾ വലിച്ചെറിയുന്ന രംഗം ഒഴിവാക്കണമെന്നാണ്​ മന്ത്രിയുടെ ആവശ്യം. സിനിമയിലെ ഗാനരംഗത്തിനിടെയാണ്​ ഗൃഹോപകരണങ്ങൾ തീയിലേക്ക്​ വലിച്ചെറിയുന്ന രംഗമുള്ളത്​.

സിനിമയിലെ വിവാദരംഗങ്ങൾ നീക്കാൻ അണിയറക്കാർ തയാറായില്ലെങ്കിൽ സർക്കാർ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന്​ മന്ത്രി വ്യക്​തമാക്കി. വളർന്നു വരുന്ന നടനായ വിജയിയെ സംബന്ധിച്ചടുത്തോളം ഒട്ടും നല്ലതല്ല ഇത്തരം സംഭവങ്ങൾ. ജനങ്ങൾ ഒരിക്കലും ഇത്തരം രംഗങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വിജയിയുടെ മെർസലിലെ ചില രംഗങ്ങളും ഇത്തരത്തിൽ വിവാദമായിരുന്നു. കേന്ദ്രസർക്കാറി​​​​െൻറ ജി.എസ്​.ടിയേയും നോട്ട്​ നിരോധനത്തെയും വിമർശിക്കുന്ന രംഗങ്ങളാണ്​ വിവാദമായത്​. ബി.ജെ.പിയാണ്​ അന്ന്​ ചിത്രത്തിനെതിരെ രംഗത്തെത്തിയത്​. ദീപാവലി ദിനത്തിൽ റിലീസ്​ ചെയ്​ത സർക്കാർ ഒരു രാഷ്​ട്രീയ ത്രില്ലറാണ്​. തിയേറ്ററുകളിൽ നിന്ന്​ മികച്ച പ്രതികരണമാണ്​ ചിത്രത്തിന്​ ലഭിക്കുന്നത്​.

Loading...
COMMENTS