Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതെളിവുണ്ടെങ്കിൽ...

തെളിവുണ്ടെങ്കിൽ കമൽഹാസനെതിരെ കേസെടുക്കാമെന്ന്​ ഹൈകോടതി

text_fields
bookmark_border
kamal-hassan
cancel

ചെന്നൈ: ഹിന്ദു തീവ്രവാദ പരാമർശത്തിൽ തമിഴ്​ സൂപ്പർതാരം കമൽഹാസനെതിരെ പ്രഥമദൃഷ്​ട്യാ തെളിവുണ്ടെങ്കിൽ കേസെടുക്കാമെന്ന്​  മദ്രാസ്​ ഹൈകോടതി ചെ​ന്നൈ സിറ്റി പൊലീസിന്​ നിർദേശം നൽകി. കേ​െസടുക്കാനുള്ള കുറ്റകൃത്യം കമൽഹാസൻ ചെയ്​തിട്ടുണ്ടോയെന്ന്​ പരിശോധിച്ച്​ നടപടിയെടുക്കണമെന്നാണ്​ ജസ്​റ്റിസ്​ എം.എസ്.​ രമേശ്​ ഉത്തരവിട്ടത്​. കമൽഹാസൻ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന്​ ആരോപിച്ച്​ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

തമിഴ്​ വാരികയായ ആനന്ദ വികടനിലെ പ്രതിവാര പംക്​തിയിൽ രാജ്യത്ത്​ ഹിന്ദു തീവ്രവാദം യാഥാർഥ്യമാണെന്ന വിവാദ പരാമർശമാണ്​ കമൽ നടത്തിയത്​. ‘‘ആദ്യകാലത്ത് ഹിന്ദുക്കള്‍ യുക്തിയിലൂടെയായിരുന്നു വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നത്. ഇപ്പോഴത്‌ തോക്കും മറ്റു ആയുധങ്ങളും ഉപയോഗിച്ചാണ്​. അതിനാല്‍ തന്നെ ഞങ്ങളുടെ കൂട്ടത്തില്‍ തീവ്രവാദികള്‍ ഉണ്ടോ എന്ന് ഇനി അവര്‍ക്ക് വെല്ലുവിളിക്കാന്‍ ആകില്ല’’ എന്നായിരുന്നു​  കമല്‍ പറഞ്ഞത്​. 

സാമുദായിക സൗഹാർദം തകർക്കുന്ന ലേഖനത്തിലൂടെ ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിച്ച   കമൽ ഹാസനെതിരെ കേസെടുക്കാൻ പൊലീസിന്​ നിർദേശം നൽകണമെന്നാണ്​ ഹരജിക്കാര​​െൻറ ആവശ്യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movieskamal hasanmalayalam newsMadras HCHindu terrorisam
News Summary - HC orders FIR against Kamal Haasan for ‘Hindu terror’ remark if a cognizable offence was made out-Movies
Next Story