‘ആണത്തമുള്ള മനുഷ്യന്‍റെ കൂടെ തിരശ്ശീല പങ്കിട്ടതിൽ അഭിമാനിക്കുന്നു​’

17:20 PM
06/02/2020

തമിഴ് സൂപ്പർതാരം വിജയ് യെ പിന്തുണച്ച് നടൻ ഹരീഷ് പേരടി. ആണത്തമുള്ള മനുഷ്യന്‍റെ കൂടെ തിരശ്ശീല പങ്കിട്ടതിൽ അഭിമാനിക്കുന്നു എന്ന അടിക്കുറിപ്പോടെ വിജയ് യോടൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ഹരീഷ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. 

അതേസമ‍ം,  വിജയ് യെ രണ്ടാം ദിനവും ആദായനികുതി വകുപ്പ്  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വിജയ്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട് സ്റ്റാന്‍ഡ് വിത്ത് വിജയ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. 

 

 

LATEST VIDEOS:

Loading...
COMMENTS