ജീവയും സണ്ണി വെയ്നും; ജിപ്സിയുടെ ട്രെയിലർ 

21:09 PM
20/05/2019

ദേശീയ പുരസ്‌കാരം നേടിയ ജോക്കറിനു ശേഷം രാജു മുരുഗന്‍ സംവിധാനം ചെയ്യുന്ന ജിപ്സിയുടെ ട്രെയിലർ പുറത്തിറങ്ങി.  ജീവ നായകനാകുന്ന സിനിമയിൽ സണ്ണി വെയ്നും പ്രധാന വേഷത്തിലുണ്ട്. നതാഷ സിങ് ആണ് നായിക. സംവിധായകന്‍ ലാല്‍ജോസും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

രാജു മുരുഗന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. സെല്‍വകുമാര്‍ എസ്.കെ. ഛായാഗ്രഹണം.

Loading...
COMMENTS