‘എന്നൈ നോക്കി പായും തോട്ട’യുടെ പുതിയ ടീസർ

21:47 PM
26/07/2018
Visiri-Suite-enai-noki

ധനുഷും ഗൗതം മേനോനും ഒന്നിക്കുന്ന 'എന്നൈ നോക്കി പായും തോട്ട' എന്ന ചിത്രത്തിന്‍റെ പുതിയ  ടീസർ പുറത്തിറങ്ങി. ആക്ഷനും പ്രണയവുമാണ് ചിത്രത്തിന്‍റെ പ്രമേയം. പുതുമുഖതാരം മേഘാ ആകാശാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. മലയാളിയായ ജോമോന്‍ ടി ജോണാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

സൂര്യക്ക് വേണ്ടി ഗൗതം മേനോന്‍ എഴുതിയ തിരക്കഥയാണിത്. കഥ കേട്ട സൂര്യ ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് ധനുഷ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

Loading...
COMMENTS