നരകാസുരനിൽ ഗൗതം മേനോൻ പുറത്ത്; ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ്

13:51 PM
20/07/2018
Naragasooran

കാർത്തിക്ക് നരേൻ ചിത്രം നരകാസുരനിൽ നിന്ന് നിർമാതാവായിരുന്ന ഗൗതം മേനോൻ പുറത്ത്. അഭിപ്രായ വ്യത്യാസമാണ് ചിത്രത്തിന്‍റെ നിർമാതാവായ ഗൗതം മേനോനെ പുറത്താക്കിയത്. ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ ഗൗതം മേനോന്‍റെ പേരില്ല. ചിത്രത്തിന് ക്ലീൻ യു/എ സർട്ടിഫിക്കറ്റ് ലഭിച്ചുവെന്ന വിവരം അറിയിക്കാൻ കാർത്തിക്ക് തന്നെയാണ് പോസ്റ്റർ ഷെയർ ചെയ്തത്.

നേരത്തെ ഗൗതം മേനോനെ വിമർശിച്ച് കാർത്തിക് നരേൻ രംഗത്തെത്തിയിരുന്നു. തന്‍റെ സിനിമക്കായി ഗൗതം മേനോന്‍ പണം മുടക്കുന്നില്ലെന്ന് വെളിപ്പെടുത്തി കാർത്തിക് നരേൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്‍റെ വിശ്വാസം അദ്ദേഹം തകർത്തുവെന്നും  ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന അരവിന്ദ് സ്വാമിക്ക് മുഴുവന്‍ പ്രതിഫലം നല്‍കിയിട്ടില്ലെന്നും കാർത്തിക് ആരോപിച്ചിരുന്നു. 

എന്നാൽ ഇതിന് വിശദീകരണവുമായി കാർത്തികിനെ കുറ്റപ്പെടുത്തി  ഗൗതം മേനോനും രംഗത്തെത്തിയിരുന്നു. ചിത്രത്തിന് വേണ്ടി താൻ കാര്യമായി പണം മുടക്കിയിട്ടില്ല. ഈ ടീമിൽ നിന്ന് തന്നെ പുറത്താക്കാനാണ് ആരോപണമെങ്കിൽ പോകാൻ താൻ തയാറാണ്. കാർത്തിക് ഉന്നയിച്ച ആരോപണങ്ങൾ തെറ്റിദ്ധാരണയുടെ പുറത്താണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.  

ഇന്ദ്രജിത്തും അരവിന്ദ് സാമിയും നായകരാകുന്ന ചിത്രത്തിൽ ശ്രേയാ ശരണ്‍, സുദീപ് കിഷന്‍ തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. 

Loading...
COMMENTS