കമൽഹാസനെതിരെ ഡി.എം.കെ

00:13 AM
12/02/2019
kamal-hassan

ചെ​ന്നൈ: ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം ക​ക്ഷി പ്ര​സി​ഡ​ൻ​റു​മാ​യ ക​മ​ൽ​ഹാ​സ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഡി.​എം.​കെ മു​ഖ​പ​ത്ര​മാ​യ ‘മു​ര​ശൊ​ലി’. അ​ഴി​മ​തി​യു​ടെ ക​റ​പു​ര​ണ്ട അ​ഴു​ക്കു​ഭാ​ണ്ഡ​ങ്ങ​ളാ​ണ്​ ഡി.​എം.​കെ​യും അ​ണ്ണാ ഡി.​എം.​കെ​യു​മെ​ന്ന ക​മ​ൽ​ഹാ​സ​​​െൻറ ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ പ്ര​സ്​​താ​വ​ന​യാ​ണ്​ ഡി.​എം.​കെ​യെ ചൊ​ടി​പ്പി​ച്ച​ത്.

40 ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ത​നി​ച്ച്​ മ​ത്സ​രി​ക്കു​മെ​ന്ന്​ ക​മ​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​മ​ൽ​ഹാ​സ​ന്​ അ​നു​കൂ​ല​മാ​യി നി​ല​പാ​ട്​ സ്വീ​ക​രി​ച്ച ത​മി​ഴ്​​നാ​ട്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ കെ.​എ​സ്.​അ​ഴ​ഗി​രി​യും ഡി.​എം.​കെ ക​ണ്ണു​രു​ട്ടി​യ​തോ​ടെ പി​ൻ​വാ​ങ്ങി. സി​നി​മ​ക​ളി​ൽ വേ​ഷം മാ​റു​ന്ന​തു​പോ​ലെ​യാ​ണ്​ ക​മ​ൽ​ഹാ​സ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ലും അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തെ​ന്ന്​ പ​ത്രം പ​റ​യു​ന്നു. 

Loading...
COMMENTS