സംവിധായകൻ ജെ. മഹീന്ദ്രൻ അന്തരിച്ചു

  • വിടവാങ്ങിയത്​ രജനികാന്തിനെ സൂപ്പർതാരമാക്കിയ സംവിധായകൻ

15:03 PM
02/04/2019
mahindran-23

ചെന്നൈ: പ്രശസ്​ത സിനിമാസംവിധായകനും തിരക്കഥാകൃത്തും നടനുമായ ശിവഗംഗ ഇളയങ്കുടി സ്വദേശി ജെ. മഹേന്ദ്രൻ നിര്യാതനായി. 79 വയസ്സായിരുന്നു. ചൊവ്വാഴ്​ച രാവിലെ 7.45ന്​ ചെന്നൈ പള്ളിക്കരണൈ വസതിയിൽവെച്ചാണ്​ അന്ത്യം. വൃക്കസംബന്ധമായ രോഗംമൂലം ഒരാഴ്​ചയായി ചെന്നൈ ക്രീംസ്​ റോഡിലെ അ​േപ്പാളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്​ചയാണ്​ വീട്ടിലേക്കു​ മാറ്റിയത്​. 

രാവിലെ 10 മുതൽ ചെന്നൈ പള്ളിക്കരണൈ കൊളത്തൂർ നാരായണപുരത്തെ സ്വവസതിയിൽ പൊതുദർശനത്തിനു ​വെച്ചു. ‘ഇനമുഴക്കം’, ‘തുഗ്ലക്​’ വാരികകളിൽ പത്രപ്രവർത്തകനായിരുന്നു. എം.ജി.ആറി​​െൻറ സഹായത്തോടെ തിരക്കഥാകൃത്തായാണ്​ ജോസഫ്​ അലക്​സാണ്ടർ എന്ന ​െജ. മഹേന്ദ്രൻ സിനിമാലോകത്തേക്ക്​ പ്രവേശിച്ചത്​. 26 സിനിമകൾക്ക്​ കഥയും തിരക്കഥയുമെഴുതി. 1966ൽ ജയശങ്കർ അഭിനയിച്ച  ‘നാം മൂവർ’ സിനിമക്ക്​ തിരക്കഥയെഴുതിയാണ്​ തുടക്കം. പിന്നീട്​ ജയലളിത അഭിനയിച്ച ‘പണക്കാരപിള്ളൈ (1968), ശിവാജി ഗണേശൻ നായകനായ ‘തങ്കപതക്കം’ (1974) തുടങ്ങിയവക്കും തിരക്കഥയെഴുതി.

ഇദ്ദേഹം സംവിധാനം ചെയ്​ത ‘മുള്ളും മലരും’ (1978), ‘ഉതിരിപ്പൂക്കൾ’ (1979) എന്നിവ ഹിറ്റായി. പുതുമൈപിത്ത​​െൻറ ചെറുകഥയെ അടിസ്​ഥാനമാക്കി നിർമിച്ച ചിത്രമാണ്​ ഉതിരിപ്പൂക്കൾ. മോഹൻ, സുഹാസിനി എന്നിവർ അഭിനയിച്ച്​ 1981ൽ പുറത്തിറങ്ങിയ ‘നെഞ്ചത്തൈ കിള്ളാതെ’ മികച്ച പ്രാദേശിക ചിത്രത്തിനു പുറമെ മൂന്ന്​ ദേശീയ അവാർഡുകളും  നേടി. കാമരാജ്​ (2004), തെരി, നിമിർ (2016) എന്നീ സിനിമകളിൽ അഭിനയിച്ചു. 2006ൽ റിലീസായ ‘സാസന’മാണ്​ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്​ത ചിത്രം.

ചെന്നൈ ബോഫ്​റ്റ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിലെ സംവിധാനവകുപ്പ്​ തലവനാണ്​. രജനികാന്തിനെ ‘സ്​റ്റൈൽമന്നനെന്ന നിലയിൽ സൂപ്പർതാരമായി  വളർത്തിക്കൊണ്ടുവന്നതിൽ മഹേന്ദ്രന്​ നിർണായക പങ്കുണ്ട്​. ത​​െൻറ സിനിമാലോകത്തെ നേട്ടങ്ങൾക്കും വിജയങ്ങൾക്കും പിന്നിൽ മഹേന്ദ്രനെന്ന ഇതിഹാസ സംവിധായകനാണെന്ന്​ രജനി നിരവധി വേദികളിൽ തുറന്നുപറഞ്ഞിട്ടുണ്ട്​.

രജനിയുടെ സൂപ്പർഹിറ്റ്​ ചിത്രമായ പേട്ടയിൽ മഹേന്ദ്രൻ അഭിനയിച്ചു. ഇൗയിടെ പുറത്തിറങ്ങിയ സീതാക്കാത്തി, ബൂമറാങ്​ എന്നീ സിനിമകളിലും അഭിനയിച്ചു. രജനികാന്ത്​, കമൽഹാസൻ, ഭാരതിരാജ, വൈരമുത്തു ഉൾപ്പെടെ സിനിമാലോകത്തെ നിരവധി പ്രമുഖർ ആദരാഞ്​ജലികളർപ്പിച്ചു. വൈകീട്ട്​ അഞ്ചിന് ​മ​ൈന്ദവെളി സ​െൻറ്​ മേരീസ്​ ദേവാലയത്തിലെ സെമിത്തേരിയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്​കരിച്ചു.

 ഭാര്യ: ജാസ്​മിൻ. മക്കൾ: ജോൺ റോഷൻ മഹേന്ദ്രൻ (സംവിധായകൻ), ഡിംബിൾ പ്രീതം അലക്​സ്​,  അനുറീറ്റ പ്രീതം. 

Loading...
COMMENTS