ട്രെൻഡിങ്ങായി സ്റ്റൈൽമന്നന്‍റെ ദർബാർ ട്രെയിലർ

14:25 PM
17/12/2019

സ്റ്റൈൽമന്നൻ രജനികാന്തിനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാർ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. രജനികാന്ത് പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന സിനിമയിൽ നയൻതാരയാണ് നായിക. സംഗീതം അനിരുദ്ധ് രവിചന്ദർ. 

ഛായാഗ്രഹണം സന്തോഷ് ശിവൻ. നിർമാണം ലൈക പ്രൊഡക്‌ഷൻസ്. രജനിയുടെ 167ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നീ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. 

1992ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്. 
 

Loading...
COMMENTS