Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകൊലമാസ്സായി രജനി;...

കൊലമാസ്സായി രജനി; ദർബാർ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

text_fields
bookmark_border
darbar-movie-71119.jpg
cancel

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാർ എന്ന ചിത്രത്തിന്‍റെ മോഷൻ പോസ ്റ്റർ പുറത്തിറക്കി. രജനികാന്ത് പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന സിനിമയിൽ നയൻതാരയാണ് നായിക. സംഗീതം അനിരുദ് ധ് രവിചന്ദർ. കമൽഹാസനാണ് ഫെയ്സ്ബുക്കിലൂടെ ദർബാറിന്‍റെ തമിഴ് മോഷൻ പോസ്റ്റർ പുറത്തിറക്കിയത്.

ഛായാഗ്രഹണം സന് തോഷ് ശിവൻ. നിർമാണം ലൈക പ്രൊഡക്‌ഷൻസ്. രജനിയുടെ 167ാം ചിത്രമാണിത്. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നത്. എസ്‍.ജെ. സൂര്യ വില്ലൻ കഥാപാത്രത്തിലെത്തുന്നു.

സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നീ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

1992ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajinikanthmovie newsdarbar
News Summary - darbar movie motion poster released
Next Story