Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതമിഴ്​ ഹാസ്യനടൻ ക്രേസി...

തമിഴ്​ ഹാസ്യനടൻ ക്രേസി മോഹൻ അന്തരിച്ചു

text_fields
bookmark_border
തമിഴ്​ ഹാസ്യനടൻ ക്രേസി മോഹൻ അന്തരിച്ചു
cancel
ചെ​ന്നൈ: ത​മി​ഴ്​ സി​നി​മ ഹാ​സ്യ​ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മോ​ഹ​ൻ രം​ഗാ​ചാ​രി എ​ന്ന ക്രേ​സി മോ​ഹ​ ൻ (66) നി​ര്യാ​ത​നാ​യി. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​ത്ത​ര​യോ​ടെ വീ​ട്ടി​ൽ​വെ​ച്ച്​​ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​ െ​പ്പ​ട്ട മോ​ഹ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മ​ര​ണ​സ​മ​യ​ത്ത്​ ആ​ശു​പ​ത്രി​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ക​മ​ൽ ഹാ​സ​ൻ ഉ​ൾ​പ്പെ​ടെ സു​ഹൃ​ത്തു​ക​ളു​മു​ണ്ടാ​യി​രു​ന്നു. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ധാ​രി​യാ​യ മോ​ഹ​ൻ രം​ഗാ​ചാ​രി പ​ഠ​ന​കാ​ല​ത്ത്​ നാ​ട​ക​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ‘ക്രേ​സി തീ​വ്​​സ് ഇ​ൻ പാ​ല​വാ​ക്കം​’ എ​ന്ന നാ​ട​കം ര​ചി​ച്ച ശേ​ഷ​മാ​ണ്​ ‘ക്രേ​സി മോ​ഹ​ൻ’ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ട​ത്.

സം​വി​ധാ​യ​ക​ൻ കെ. ​ബാ​ല​ച​ന്ദ​റി​​െൻറ ‘പൊ​യ്​​ക്കാ​ൽ കു​തി​രൈ’ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി. ത​മി​ഴ്​ സി​നി​മ​യി​ൽ ഹാ​സ്യ​സി​നി​മ​ക​ൾ​ക്ക്​ ‘ട്രെ​ൻ​ഡി​ങ്​’ സൃ​ഷ്​​ടി​ച്ച ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​ണ്. നി​ര​വ​ധി ഹാ​സ്യ സി​നി​മ​ക​ൾ​ക്ക്​ തി​ര​ക്ക​ഥ​യെ​ഴു​തി. ക​മ​ൽ ഹാ​സ​നൊ​പ്പം അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളി​ലെ ഹാ​സ്യ​രം​ഗ​ങ്ങ​ളാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്​​ത​നാ​ക്കി​യ​ത്. അ​വ്വൈ ഷ​ൺ​മു​ഖി, വ​സൂ​ൽ​രാ​ജ എം.​ബി.​ബി.​എ​സ്, അ​പൂ​ർ​വ സ​ഹോ​ദ​ര​ങ്ങ​ൾ, മ​ദ​ന​കാ​മ​രാ​ജ​ൻ, തെ​ന്നാ​ലി, പ​ഞ്ച​ത​ന്ത്രം, സ​തി ലീ​ലാ​വ​തി, പ​മ്മ​ൽ കെ. ​സം​ബ​ന്ധം തു​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ ര​ചി​ച്ച​തോ​ടൊ​പ്പം ക​മ​ൽ ഹാ​സ​നൊ​പ്പം അ​ഭി​ന​യി​ക്കു​ക​യും ചെ​യ്​​തു. ‘അ​രു​ണാ​ച​ലം’ എ​ന്ന സി​നി​മ​യി​ൽ ര​ജ​നി​കാ​ന്തി​നൊ​പ്പം അ​ഭി​ന​യി​ച്ചു. പ്ര​ഭു​ദേ​വ- ത​മ​ന്ന എ​ന്നി​വ​ർ അ​ഭി​ന​യി​ച്ച ‘ദേ​വി 2’ ആ​ണ്​ മോ​ഹ​​െൻറ അ​വ​സാ​ന ചി​ത്രം.

1989 മു​ത​ൽ ടി.​വി ചാ​ന​ലു​ക​ളി​ൽ ഹാ​സ്യ സീ​രി​യ​ലു​ക​ളും നി​ർ​മി​ച്ചു. നി​ര​വ​ധി ക​വി​ത​ക​ളും ചെ​റു​ക​ഥ​ക​ളു​മെ​ഴു​തി​യി​ട്ടു​ണ്ട്. ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​​െൻറ ‘ക​ലൈ​മാ​മ​ണി’ പു​ര​സ്​​കാ​രം നേ​ടി. സം​സ്​​കാ​രം ചൊ​വ്വാ​ഴ്​​ച. ഭാ​ര്യ: ന​ളി​നി, മ​ക​ൻ: അ​ർ​ജു​ൻ, മ​രു​മ​ക​ൾ: ഹ​രി​ത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crazy Mohan
News Summary - Comedy legend Crazy Mohan passes away
Next Story