ബസിൽ സത്രീകളെ ശല്യം ചെയ്തിരുന്നുവെന്ന് മത്സരാർഥി; ചിരിച്ചുകേട്ട് കമൽഹാസൻ

15:21 PM
29/07/2019

ചെന്നൈ: തമിഴ് ബിഗ് ബോസ് മൂന്നാം പതിപ്പിലെ മത്സരാർഥിയുടെ തുറന്ന് പറച്ചിൽ വിവാദമാകുന്നു. ബസിൽ സത്രീകളെ ശല്യം ചെയ്തിരുന്നുവെന്ന മത്സരാർഥിയും നടനുമായ ശരവണന്‍റെ പ്രസ്താവന‍യാണ് വിവാദമായത്. ശരവണന്‍റെ വാക്കുകൾ കേട്ട നടൻ കമൽഹാസൻ പുഞ്ചിരിച്ച് നിൽക്കുന്നതും വിവാദമായിട്ടുണ്ട്.  

ബസില്‍ പൊകുന്നത് വലിയ ബുദ്ധിമുട്ടാണ്. എല്ലാവരും കൃത്യസമയത്ത് എത്താന്‍ തിരക്കു കൂട്ടും. അതിനിടെ സ്ത്രീകളെ ശല്യം ചെയ്യുന്നവരുമുണ്ട്- കമല്‍ഹാസന്‍ പറഞ്ഞു. 

കോളജ് പഠനകാലത്ത് താനും പതിവായി സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്നായിരുന്നു ശരവണന്‍റെ തുറന്നുപറച്ചിൽ. സംഭവത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ചാനലില്‍ ഒരു മനുഷ്യന്‍ സ്ത്രീകളെ അപമാനിച്ചത് വലിയ അഭിമാനത്തോടെ പറയുന്നു. സ്ത്രീകളടക്കമുള്ളവര്‍ ഇതിന് കൈയടിക്കുന്നു - ഗായിക ചിന്മയി ട്വിറ്ററില്‍ കുറിച്ചു. 

അതിനിടെ, കമൽഹാസനെ വിമർശിച്ച് ബി.ജെ.പി രംഗത്തുവന്നു. കമലിന്‍റെ പ്രവൃത്തി അംഗീകരിക്കാനാവാത്തതാണ്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയക്കാരനിൽ നിന്ന് ഇത്തരത്തിലുള്ള നിലപാട് പ്രതീക്ഷിക്കുന്നില്ലെന്നും കമൽ മാപ്പ് പറയണമെന്നും  ബി.ജെ.പി കൂട്ടിച്ചേർത്തു. 

 

Loading...
COMMENTS