ബാല ഒരുക്കിയ അർജ്ജുൻ റെഡ്ഡിയുടെ റീമേക്ക്​ പോരെന്ന്​ നിർമാതാക്കൾ; റീഷൂട്ട്​ ചെയ്യും

22:08 PM
07/02/2019

പ്രശസ്​ത നടൻ ചിയാൻ വിക്രമി​​​​​െൻറ മകൻ ധ്രുവ്​ വിക്രം സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന ചിത്രമായിരുന്നു വർമ. തെലുങ്കിൽ വിജയ്​ ദേവരകൊണ്ടയും ശാലിനി പാണ്ഡെയും തകർത്തഭിനയിച്ച​ ഹിറ്റ്​ ചിത്രം ‘അർജ്ജുൻ റെഡ്ഡി’യുടെ തമിഴ്​ പതിപ്പായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം റിലീസ്​ ചെയ്യാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഞെട്ടിക്കുന്ന തീരുമാനവുമായി നിർമാതാക്കളെത്തി.

പ്രിവ്യൂ കണ്ട നിർമാതാക്കൾക്ക്​ ചിത്രം ബോധിച്ചില്ലെന്നും അതിനാൽ പൂർണ്ണമായും റീഷൂട്ട്​ ചെയ്യാനാണ്​ തീരുമാനമെന്നും അവർ പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു. മലയാളത്തിലടക്കം നിരവധി സിനിമകൾ ഒരുക്കിയ ഇ ഫോർ എൻറർടൈൻമ​​​​െൻറ്​സാണ്​ ചിത്രം​ നിർമിച്ചിരിക്കുന്നത്​.

vikram-and-son-dhruv

നായകനെ നിലനിർത്തി സംവിധായകനെയും ചില അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും മാറ്റി പൂർണ്ണമായും റീഷൂട്ട്​ ചെയ്യാൻ തീരുമാനിച്ചെന്നും തെലുങ്കു പതിപ്പി​​​​​െൻറ തനിമ ചോരാതെ തമിഴിൽ ചിത്രം മികവോടെ അവതരിപ്പിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു. ​ധ്രുവ് തന്നെയാവും നായകൻ എന്ന്  വാർത്താകുറിപ്പിൽ പരാമർശിക്കുന്നുണ്ടെങ്കിലും സംവിധായകനും മറ്റു താരങ്ങളും ആരെന്നുള്ള വിവരം വഴിയേ അറിയിക്കാമെന്നാണ്​ പറയുന്നത്​​. 

വർമയുടെ ട്രൈലറും പാട്ടുകളും വൻ ഹിറ്റായിരുന്നു. സേതു എന്ന തമിഴ് ചിത്രത്തിൽ വിക്രമിനെ അവതരിപ്പിച്ചത് സംവിധായകൻ ബാലയാണ്. തമിഴിലെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളായ ബാലയെ മാറ്റി ആരിലേക്കാവും ചിത്രം എത്തുക എന്ന ആകാംക്ഷയിലാണ്​ പ്രേക്ഷകർ.

Loading...
COMMENTS