അജിത്തിന്‍റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനിടെ അഞ്ചുപേർക്ക് പരിക്ക് 

11:58 AM
11/01/2019

തല അജിത്ത് ചിത്രം ‘വിശ്വാസം’ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. റിലീസ് ദിനം തുടങ്ങിയ ആഘോഷങ്ങൾ ഇപ്പോഴും തുടരുകയാണ്. അതിനിടെ അജിത്തിന്‍റെ കൂറ്റൻ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനിടെ വീണ് അഞ്ചു പേർക്ക് പരിക്കേറ്റു. 

മുളങ്കമ്പുകൾ ചേർത്ത് കെട്ടിയ ഉയരമുള്ള കട്ടൗട്ടിലാണ് ആരാധകർ കയറിയത്. പാലഭിഷേകം നടത്താനായി അഞ്ചു പേർ മുകളിലേക്ക് വലിഞ്ഞു കയറിയപ്പോൾ ഭാരം താങ്ങാനാകാതെ കട്ടൗട്ട് നിലംപതിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ വെല്ലൂരിൽ അജിത്തിന്‍റെ ആരാധകർ തമ്മിൽ ഏറ്റുമുട്ടയിരുന്നു. രണ്ടു പേർക്ക് കുത്തേൽക്കുകയും ചെയ്തു. 
 

Loading...
COMMENTS