വിവാഹ വാർത്ത: പ്രതികരണവുമായി നടൻ വിശാൽ

16:03 PM
11/01/2019
Vishal-Irumbuthurai

വിവാഹിതനാകുമെന്ന വാർത്തയിൽ പ്രതികരണവുമായി നടൻ വിശാൽ. തന്‍റെ വിവാഹത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വാര്‍ത്തകളും പുറത്ത് വരുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. ദയവായി തിരുത്തൂവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

ഇതെന്‍റെ വ്യക്തിപരമായ കാര്യമാണ്. വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിടുമെന്നും വിശാല്‍ കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസമാണ് വിശാൽ ഹൈദരാബാദില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യുമെന്ന വാർത്ത പുറത്തുവന്നത്. കുറെ നാളുകളായി വിശാലും അനിഷയും പ്രണയത്തിലാണെന്നുമുള്ള വാർത്ത‍യാണ് പുറത്തുവന്നത്. നേരത്തെ വരലക്ഷ്മി ശരത്കുമാറുമായി വിശാൽ പ്രണയത്തിലായിരുന്നുവെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും പ്രണയവാര്‍ത്തകള്‍ നിരസിച്ചു രംഗത്തെത്തുകയായിരുന്നു. 

Loading...
COMMENTS