ഇളയദളപതി മുഖ്യമന്ത്രിയായാൽ; വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി 

18:12 PM
03/10/2018
vijay

ഇളയദളപതി വിജയുടെ പ്രസംഗം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ. സർക്കാർ എന്ന പുതിയ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് വേദിയിലായിരുന്നു വിജയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി ലഭിച്ചത്. യഥാര്‍ഥ ജീവിതത്തില്‍ മുഖ്യമന്ത്രിയായാല്‍ എന്തു കാര്യത്തിനാണ് മുന്‍ഗണന എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിനായിരുന്നു ഇളയദളപതിയുടെ മറുപടി. 

മുഖ്യമന്ത്രിയായാല്‍ മുഖ്യമന്ത്രിയായി ഒരിക്കലും അഭിനയിക്കില്ല. മരണ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പോലും കൈക്കൂലി നല്‍കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടാകുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൈക്കൂലി വാങ്ങുകയും അഴിമതി നടത്തുകയും ചെയ്യുന്നത് മുകളിലുള്ളവര്‍ ചെയ്യുന്നത് കണ്ടിട്ടാണ്. നയിക്കുന്നവര്‍ നേരെയായാല്‍ താഴെയുള്ളവരും അത് കണ്ട് പഠിക്കും. നല്ല നേതാവുണ്ടായാല്‍ ആ പാര്‍ട്ടിതന്നെ നല്ലതായി മാറും. ജനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ ഉണ്ടാക്കും. ഗാന്ധിജിയുണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസ് നല്ല പ്രസ്ഥാനമായിരുന്നു. ഇപ്പോഴങ്ങനെയല്ല എന്നല്ല പറയുന്നത്. അന്ന് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. നല്ല നേതാക്കള്‍ അതിന്‍റെ ഭാഗമായിരുന്നു. നല്ല നേതാവുണ്ടായാല്‍ അണികളുണ്ടാകും. ധര്‍മവും ന്യായവും ജയിക്കും, പക്ഷേ അതിന് സമയമെടുക്കും. പട്ടുനൂല്‍ പുഴുവില്‍ നിന്നും ശലഭങ്ങള്‍ ജനിക്കുന്നത് പോലെ ഒരു നേതാവ് ജനിക്കുമെന്നും അയാളുടെ കീഴില്‍ ഒരു സര്‍ക്കാര്‍ വരും 

                                  -വിജയ് 

വിജയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. വിജയുടെ രാഷ്ട്രീയപ്രവേശത്തെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാക്കുകളെ ആകാംഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. എ.ആര്‍  മുരുഗദോസ് -വിജയ് കൂട്ടുക്കെട്ടില്‍ ഇറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് 'സര്‍ക്കാര്‍'.  

Loading...
COMMENTS