ശരത്​ കുമാറും രാധികയും വീണ്ടും വെള്ളിത്തിരയിൽ

12:39 PM
17/01/2020
sarath-kumar-radhika

22 വ​ർ​ഷ​ത്തെ ഇ​ള​വേ​ള​ക്കൊ​ടു​വി​ൽ താ​ര​ദ​മ്പ​തി​ക​ളാ​യ ശ​ര​ത്​ കു​മാ​റും രാ​ധി​ക​യും വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ൽ ഒ​ന്നി​ക്കു​ന്നു. സം​വി​ധാ​യ​ക​ന്‍ മ​ണി​ര​ത്‌​നം ര​ച​ന​യും നി​ര്‍മാ​ണ​വും നി​ര്‍വ​ഹി​ക്കു​ന്ന ‘വാ​നം കൊ​ട്ട​ട്ടും’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ്​ ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്. ശ​ര​ത്​ കു​മാ​ർ ബി​ഗ്​ സ്​​ക്രീ​നി​ൽ ഉ​ണ്ടെ​ങ്കി​ലും ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്​​ട​താ​ര​ത്തി​​െൻറ റോ​ളി​ലേ​ക്ക്​ രാ​ധി​ക ചു​വ​ടു​മാ​റ്റി​യി​ട്ട്​ വ​ർ​ഷ​ങ്ങ​ളാ​യി.  കോ​ടീ​ശ്വ​രി അ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യും രാ​ധി​ക വെ​ള്ളി​ത്തി​ള​ക്ക​ത്തി​ൽ​ത​ന്നെ​യാ​ണ്.  

വി​ക്രം പ്ര​ഭു നാ​യ​ക​നാ​യെ​ത്തു​ന്ന ചി​ത്രം ധ​ന​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ‘പ​ട​വീ​ര​ൻ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​നാ​ണ് ധ​ന. മ​ണി​ര​ത്ന​ത്തി​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ദ്രാ​സ് ടാ​ക്കീ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
ആ​ന​ന്ദ​ത്തി​നൊ​പ്പം ന​ല്ലൊ​രു സ​ന്ദേ​ശ​വും ന​ൽ​കു​ന്ന​താ​ണ്​ ചി​ത്ര​ത്തി​​െൻറ ക​ഥ​യെ​ന്നാ​ണ്​ താ​ര​ദ​മ്പ​തി​ക​ളു​ടെ പ്ര​തി​ക​ര​ണം. ന​ടീ​ന​ട​ന്മാ​ർ എ​ന്ന നി​ല​യി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​കു​മെ​ന്ന ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണ്​ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തെ​ന്ന്​ രാ​ധി​ക.  

ആ​ക്​​ഷ​നും പ്ര​ണ​യ​വും വൈ​കാ​രി​ക​ത​യും കോ​ർ​ത്തി​ണ​ക്കി​യ ഫാ​മി​ലി ത്രി​ല്ല​റാ​ണ് സി​നി​മ. മ​ഡോ​ണ സെ​ബാ​സ്​​റ്റ്യ​ൻ, ഐ​ശ്വ​ര്യ രാ​ജേ​ഷ്, ശാ​ന്ത​നു തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. ഫെ​ബ്രു​വ​രി ഏ​ഴി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Loading...
COMMENTS