തമിഴ് നടൻ വിശാൽ അറസ്റ്റിൽ VIDEO
text_fieldsചെന്നൈ: തമിഴ്നാട് സിനിമ നിർമാതാക്കൾക്കിടയിലെ ചേരിപ്പോര് രൂക്ഷം. വ്യാഴാഴ്ച വി ശാലിെൻറ നേതൃത്വത്തിലുള്ള സംഘവും പൊലീസും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷമായി. തുടർ ന്ന് തമിഴ് സിനിമ പ്രൊഡ്യൂസേഴ്സ് സംഘം പ്രസിഡൻറും നടനുമായ വിശാൽ അറസ്റ്റിലായി.
ബുധനാഴ്ച ചെന്നൈ ടി.നഗറിലെ വിമതവിഭാഗം അടച്ചുപൂട്ടിയ ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഒാഫിസ് തുറക്കാനെത്തിയ ഇവരെ പൊലീസ് തടഞ്ഞിരുന്നു. പൂട്ട് തകർക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. നിയമവിരുദ്ധമായി സംഘം ചേർന്ന് സംഘർഷമുണ്ടാക്കിയതിനാണ് വിശാൽ, മൻസൂർ അലിഖാൻ തുടങ്ങിയ പത്തോളം പേരെ അറസ്റ്റ് ചെയ്തത്.
അതിനിടെ, ഭാരതിരാജയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗം മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ കണ്ട് നിവേദനം നൽകി. ഒന്നര വർഷമായി ജനറൽബോഡി വിളിക്കാതെ വിശാൽ ഏകപക്ഷീയമായി പ്രവർത്തിക്കുന്നതായും ഏഴു കോടിയുടെ ഫണ്ട് ദുരുപയോഗപ്പെടുത്തിയെന്നും അനധികൃതമായി ഇൻറർനെറ്റിൽ സിനിമ റിലീസ് ചെയ്യുന്ന ‘തമിഴ് റോക്കേഴ്സു’മായി അവിഹിതബന്ധമുണ്ടെന്നും ഇവർ ആരോപിച്ചു. അതേസമയം, ജില്ല റവന്യു ഒാഫിസ് -രജിസ്ട്രേഷൻ അധികൃതർ പൊലീസ് സഹായത്തോടെ ഒാഫിസ് രേഖകൾ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
