Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right'മാരി 2' ക്ലൈമാസ്...

'മാരി 2' ക്ലൈമാസ് ചിത്രീകരണത്തിനിടെ ധനുഷിന് പരിക്ക്

text_fields
bookmark_border
dhanush-tovino
cancel

തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം 'മാരി'യുടെ രണ്ടാം ഭാഗം 'മാരി 2'വിന്‍റെ ചിത്രീകരണത്തിനിടെ നടൻ ധനുഷിന് പരിക്ക്. നായകൻ ധനുഷും വില്ലൻ ടൊവിനോ തോമസും തമ്മിലുള്ള ക്ലൈമാസ് സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. 

അപ്രതീക്ഷിതമായി തിരിയുന്നതിനിടെ ധനുഷിന്‍റെ വലത് കാലിന്‍റെ മുട്ടിനും ഇടത് കൈക്കും പരിക്കേല്‍ക്കുകയായിരുന്നു. പരിക്കിനെ തുടർന്ന് കഠിനവേദന ഉണ്ടായിരുന്നെങ്കിലും ധനുഷ് സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കി. 

തന്‍റേത് ഗുരുതര പരിക്കല്ലെന്നും സുഖമായിരിക്കുന്നുവെന്നും ധനുഷ് ട്വീറ്റിലൂടെ ആരാധകരെ അറിയിച്ചു. തനിക്ക് വേണ്ടി പ്രാർഥിക്കുകയും വളരെ അധികം സ്‌നേഹം കാണിക്കുകയും ചെയ്ത ആരാധകര്‍ക്ക് താരം നന്ദിയും പറഞ്ഞു. നിങ്ങളാണ് എന്‍റെ ശക്തിയെന്നും ധനുഷ് കൂട്ടിച്ചേർത്തു. 

ധനുഷും സംവിധായകന്‍ ബാലാജി മോഹനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ മാരി 2ൽ സായി പല്ലവിയാണ് നായിക. വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ കുലശേഖരൻ, റോബോ ശങ്കര്‍, വിദ്യാ പ്രദീപ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സംഗീതം: യുവന്‍ ശങ്കര്‍ രാജ. തിരക്കഥ: ബാലാജി മോഹൻ. 

2015ൽ ഇറങ്ങിയ മാരിയിൽ ഗായകൻ വിജയ് യേശുദാസ് ആയിരുന്നു വില്ലൻ. മലയാളി നടൻ ടൊവിനോയുടെ ചിത്രമായ തരംഗം നിർമിച്ചത് ധനുഷ് ആണ്. മാരി 2 ജൂലൈ 28ന് റിലീസ് ചെയ്യും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sai pallavitovino thomasActor Dhanushmalayalam newsmovies newsVaralaxmi SarathkumarMari 2MaariBalaji Mohan
News Summary - Actor Dhanush Injured in Mari 2 Climax Shooting -Movies News
Next Story