96 കോപ്പിയടി; ആരോപണത്തിൽ മറുപടിയുമായി സംവിധായകൻ

14:53 PM
02/11/2018
tamil-movie-96

വിജയ് സേതുപതി-തൃഷ ചിത്രം 96 തിയേറ്ററുകളിൽ പ്രദർശന വിജയം തുടരുകയാണ്. ഇതിനിടെ ചിത്രം കോപ്പിയടിയെന്ന് ആരോപണങ്ങൾ വിവാദമായിരുന്നു. തമിഴ് സംവിധായകൻ ഭാരതി രാജയാണ് ചിത്രം കോപ്പിയടിയെന്ന് ആരോപിച്ചത്. വിവാദം തുടരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ പ്രേംകുമാർ രംഗത്തെത്തി. 

96ന്‍റെ കഥ പുതുമയുള്ളതല്ലെന്നും അത് പലരുടെയും സ്‌കൂള്‍, കോളേജ് ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്. പ്രേമം (അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം) പുറത്തിറങ്ങിയപ്പോള്‍ സമാനമായ വിവാദം ഉണ്ടായിരുന്നു. ചേരന്റെ ഓട്ടോഗ്രാഫ് എന്ന സിനിമയുമായി സാമ്യം ഉണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ഭാഗ്യവശാല്‍ ചേരന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. അതുപോലെ തന്നെയാണ് 96 ഉം. ഈ കഥക്ക് ചിലപ്പോള്‍ പ്രേക്ഷകരുടെ ജീവിതവുമായി അടുത്ത ബന്ധം ഉണ്ടായേക്കാം. വിവാദങ്ങളെയും ആരോപണങ്ങളെയും നിയമപരമായി നേരിടാന്‍‍ ഞാൻ തയ്യാറാണ്. ഒരു സിനിമ ഉണ്ടാകുന്നതിനെപ്പറ്റി വ്യക്തമായ ധാരണയുള്ളയാളാണ് ഭാരതിരാജ സർ. പ്രണയം എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്ന ഒന്നാണെന്ന് അദ്ദേഹം മനസ്സിലാക്കണം.  ''എന്റെ അറിവിൽ കഥയെഴുതുമ്പോഴോ ചർച്ച ചെയ്യുമ്പോഴോ ചെറിയ കുറിപ്പുകൾ എല്ലാവരും തയ്യാറാക്കാറുണ്ട്. അത്തരത്തിലൊരു കുറിപ്പുകളും തെളിവായി കാണിക്കാൻ ഇവരുടെ കയ്യിലില്ല?''

എന്തുകൊണ്ടാണ് 96 എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ ഇവരൊന്നും ആരോപണവുമായി വരാതിരുന്നത്. സുരേഷ് കണ്ടില്ല എന്നത് ശരി. മറ്റ് കഥാകൃത്തുക്കളായ കൊടിവീരനോ, റോസ്മിലോ, ശിവാജിയോ കാണാതിരിക്കുമോ? ചിത്രം റിലീസായി, ഹിറ്റായ ശേഷമാണോ ഇവര്‍ ഇതെല്ലാം അറിയുന്നത്?

      -പ്രേംകുമാർ

 

Loading...
COMMENTS