Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നൈയിലെ ആദായനികുതി പരിശോധന: 65 കോടി പിടിച്ചെടുത്തു

text_fields
bookmark_border
ചെന്നൈയിലെ ആദായനികുതി പരിശോധന: 65 കോടി പിടിച്ചെടുത്തു
cancel

ചെന്നൈ: ആദായ നികുതി വകുപ്പ്​ ചെന്നൈയിൽ നടത്തിയ പരിശോധനയിൽ 65 കോടി രൂപ പിടിച്ചെടുത്തു. തമിഴ്​ സിനിമാ നിർമ്മാത ാക്കൾക്ക്​ വായ്​പ നൽകുന്ന അൻമ്പു ചെഴിയൻെറ ചെന്നൈയിലേയും മധുരയിലേയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ്​ പണം പിടിച്ചെടുത്തത്​. ചെന്നൈയിൽ നിന്ന്​ 50 കോടിയും മധുരയിൽ നിന്ന്​ 15 കോടിയും കണ്ടെത്തി.

വിജയ്​ നായകനായ ബിഗിലിൻെറ നിർമ്മാതാക്കൾ എ.ജി.എസ്​ സിനിമാസിന്​ വായ്​പ നൽകിയത്​ അൻമ്പു ചെഴിയനായിരുന്നു. ഈ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കണക്കുകളിൽ വൈരുധ്യമുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ആദായ നികുതി വകുപ്പ്​ വിജയിയെ ചോദ്യം ചെയ്യുന്നത്​. കഴിഞ്ഞ ദിവസം എ.ജി.എസ്​ സിനിമാസിൻെറ ഓഫീസിൽ നടത്തിയ പരിശോധനയിൽ 24 കോടി പിടിച്ചെടുത്തിരുന്നു.

അതേസമയം, ആദായ നികുതി വകുപ്പിൻെറ പരിശോധന തുടരുകയാണ്​. പിടിച്ചെടുത്ത പണത്തിൻെറ അളവ്​ ഇനിയും വർധിക്കാമെന്നാണ്​ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 65 Crores Reportedly Found From Film Financier-Movies
Next Story