‘പുലി’ ടീസര്‍ യൂട്യൂബില്‍; മലയാളി അറസ്റ്റില്‍
text_fieldsചെന്നൈ: 100 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ‘പുലി’യുടെ ടീസര്‍, നായകനായ ഇളയദളപതിയുടെ പിറന്നാള്‍ ദിവസത്തിനു മുമ്പേ ആരാധകര്‍ കണ്ടു. ചിത്രത്തിലെ നായകനായ വിജയിയുടെ 41ാം പിറന്നാള്‍ ദിവസമായ തിങ്കളാഴ്ച ട്രെയ്ലര് പുറത്തുവിടാനായിരുന്നു തീരുമാനിച്ചിരുന്നത്. ചിത്രത്തിന്‍െറ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സ്റ്റുഡിയോയില്‍ ഇന്‍േറണ്‍ഷിപ്പിന് നിന്ന മലയാളി യുവാവ് ടീസര്‍ ചോര്‍ത്തി ഞായറാഴ്ചതന്നെ യൂട്യൂബില്‍ ഇട്ടു. കാത്തിരുന്ന ആരാധക ലക്ഷങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയ്ലര് ഹിറ്റാക്കി. എന്നാല്‍, സ്റ്റുഡിയോ മാനേജറുടെ പരാതിയത്തെുടര്‍ന്ന് മലയാളി യുവാവ് അറസ്റ്റിലായി.
തിരുവനന്തപുരം സ്വദേശി മിഥുന് ആണ് അറസ്റ്റിലായത്. സംഗീത സംവിധായകന് മുരളീധരന്‍െറ മകനാണ്. സൗണ്ട് മിക്സിങ് കോഴ്സ് പഠിക്കുന്ന മിഥുന് സംവിധായകന് പ്രിയദര്‍ശന്‍െറ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ ഇന്േറണ്ഷിപ്പിനത്തെിയതാണ്. ഇവിടെ ‘പുലി’യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. സ്റ്റുഡിയോ മാനേജര്‍ കല്യാണ സുന്ദരം ആണ് പൊലീസില്‍ പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
