കന്നഡികരോട് മാപ്പ് പറയുന്നുവെന്ന് സത്യരാജ്

14:00 PM
21/04/2017

ചെന്നൈ: ഒമ്പത് വര്‍ഷം മുമ്പ് കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ സത്യരാജ്. 

താൻ കര്‍ണാടകയിലെ ജനങ്ങള്‍ക്കെതിരല്ല. മുപ്പത് വർഷമായി തന്‍റെ സഹായിയായി നിൽക്കുന്ന ഷേഖർ കന്നഡക്കാരനാണ്.  ഒമ്പത് വര്‍ഷം മുമ്പുള്ള എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. തമിഴ് ജനതക്ക് ഇക്കാര്യം മനസിലാക്കുമെന്ന് കരുതുന്നതായും സത്യരാജ് പറഞ്ഞു. 

കാവേരി പ്രശ്നത്തിൽ സത്യരാജ് നടത്തിയ കർണാടക വിരുദ്ധ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ ‘ബാഹുബലി 2: ദി കൺക്ലൂഷൻ’ സിനിമ കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കന്നട സംഘടനകൾ നിലപാടെടുത്തതോടെയാണ് സത്യരാജ് മാപ്പു പറഞ്ഞ്. റിലീസിങ് തീയതിയായ ഏപ്രിൽ 28ന് കന്നട സംഘടനകൾ ബംഗളൂരുവിൽ ബന്ദിനും ആഹ്വാനം ചെയ്തിരുന്നു. 

COMMENTS