Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചിലപ്പോൾ പെൺകുട്ടി:...

ചിലപ്പോൾ പെൺകുട്ടി: സിനിമ റിലീസാവാത്തതിന്​ കാരണം സെൻസർബോർഡി​െൻറ പിടിവാശിയെന്ന്​ നിർമാതാവ്​

text_fields
bookmark_border
ചിലപ്പോൾ പെൺകുട്ടി: സിനിമ റിലീസാവാത്തതിന്​ കാരണം  സെൻസർബോർഡി​െൻറ പിടിവാശിയെന്ന്​ നിർമാതാവ്​
cancel
camera_alt??????? ??????

ദമ്മാം: സെൻസർ ബോർഡി​​െൻറ പിടിവാശികാരണം ലക്ഷങ്ങൾ ചെലവഴിച്ച്​ പൂർത്തിയാക്കിയ സിനിമ പുറത്തിറക്കാൻ കഴിയുന്നില്ലെന്ന്​ പ്രവാസി നിർമാതാവ്​. ‘ചിലപ്പോൾ പെൺകുട്ടി’യെന്ന സിനിമയുടെ നിർമാതാവാണ്​ സിനിമയുടെ റിലീസിന്​ വേണ്ടി അനിശ്​ചിതമായ കാത്തിരിപ്പ്​ തുടരുന്നത്​. ദമ്മാമിലെ എസ്.എൻ.സി ലാവ്​ലിൻ കമ്പനിയിലെ ക്വാളിറ്റി അഷ്വറൻസ്​ മാനേജരായി ജോലി ചെയ്യുന്ന ആലപ്പുഴ ചുനക്കര സാംസൻ വില്ലയിൽ സുനീഷ്​ സാമുവൽ ആണ്​ ‘ചിലപ്പോൾ പെൺകുട്ടി’യെന്ന സിനിമയുടെ നിർമാതാവ്​. റിലീസിന്​ വേണ്ടി അധികൃതരുടെ വാതിലുകൾ മുട്ടിത്തളർന്നുവെന്ന്​ ഇദ്ദേഹം പറയുന്നു​. കൈക്കൂലി കൊടുക്കാൻ മടിച്ച ഒരു പ്രവാസിയെയാണ്​ അനാവശ്യ കാരണങ്ങൾ കാട്ടി ഇവർ പീഡിപ്പിക്കുന്നതെന്നാണ്​ ഇദ്ദേഹത്തി​​െൻറ ആരോപണം.

നവംബർ ആദ്യവാരം സിനിമ റിലീസിനെത്തുമെന്നാണ്​ ആദ്യം അറിയിച്ചിരുന്നത്​. എന്നാൽ ആദ്യ കടമ്പയായ ‘അനിമൽ വെൽഫയർബോർഡി​​െൻറ അംഗീകാരം കിട്ടാൻ ആറ്​ തവണയാണ്​ മാറ്റങ്ങൾ നിർദേശിച്ച്​ അധികൃതർ തള്ളിയത്​.‘പുലി മുരുകൻ’ പോലുള്ള വന്യമൃഗത്തെ വേട്ടയാടുന്ന സിനിമകൾ ഒരു തടസ്സവുമില്ലാതെ പ്രദർശിപ്പിക്കപ്പെടുന്ന സമയത്താണ്​ കാട്ടിൽ ഷൂട്ട്​ ചെയ്​തു എന്ന കാരണത്താൽ ആറ്​ തവണ ചിത്രം തിരസ്​കരിച്ചത് . ഒടുവിൽ ഒരു കാരണവും കിട്ടാതെ വന്നതോടെ അവർ അനുമതി നൽകി. തുടർന്ന്​ സെൻസർ ബോർഡി​​െൻറ മുന്നിലെത്തി.

സിനിമ കണ്ട്​ കഴിഞ്ഞ അംഗങ്ങൾ പറഞ്ഞത്​ ‘കഠ്​​വ’ സംഭവത്തെ പരമാർശിക്കുന്നതിനാൽ അത്​ ഭരണകൂടത്തെ ബാധിക്കുന്നതിനാൽ ആ ഭാഗം വെട്ടിമാറ്റാതെ സിനിമക്ക്​ അനുമതി നൽകാനാവില്ല എന്നാണ്​. പ്രസാദ്​ നൂറനാടാണ്​ ‘ചിലപ്പോൾ പെൺകുട്ടി’ എന്ന സിനിമ സംവിധാനം ചെയ്​തത്​. കഠ്​​വയിൽ ആസിഫ എന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തി​ൽ നിന്നാണ്​ സിനിമ പിറന്നത്​. കുട്ടികളോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ചൂണ്ടുവിരലാണ്​ സിനിമയെന്നാണ്​ പിന്നണിയിലുള്ളവരുടെ വാദം. താരമൂല്യത്തേക്കാൾ സമൂഹത്തിനെ പലതും ഒാർമപ്പെടുത്തുന്ന ഇൗ സിനിമ കഠ്​​വയിൽ ആസിഫ പീഡിപ്പിക്കപ്പെട്ട അതേ സഥലത്ത്​ തന്നെ 14 ദിവസത്തോളം ഷൂട്ട്​ ചെയ്​തിരുന്നു.

കഥ കഠ്​വ സംഭവവുമായി ബന്ധപ്പെട്ടതല്ലെങ്കിലും ഇത്​ പരാമർശിക്കാൻ പോലും പാടില്ല എന്നാണ്​ ജൂറികളുടെ വാദം. അടുത്തത്​ ആർ.സി കമ്മിറ്റിയാണ് ഇതി​​െൻറ മേലുള്ള തീരുമാനം എടുക്കേണ്ടത്​. ഇൗ കമ്മിറ്റിക്ക്​ സിനിമ അയക്കുന്നതിനുള്ള രേഖകൾ കിട്ടാൻ രണ്ടര മാസമെടുത്തു​. എന്തിനാണ്​ ഇൗ താമസമെന്ന ചോദ്യത്തിന്​ യാതൊരു ഉത്തരവും നൽകാൻ ആരും തയാറാകുന്നില്ലെന്ന്​ സുനീഷ്​ പറഞ്ഞു. മുഖ്യമന്ത്രിയേയും സംസ്​കാരിക വകുപ്പ്​ മന്ത്രിയേയും നേരിൽ കണ്ട്​ പരാതി ബോധിപ്പിച്ചിട്ടും തങ്ങളുടെ പരിധിക്കപ്പുറമാണ്​ ഇൗ കാര്യങ്ങൾ എന്ന മറുപടിയാണ്​ കിട്ടിയത്​.

നേരത്തെ തീരുമാനിച്ചതു പ്രകാരം റിലീസിനു മുമ്പായി 25 ലക്ഷത്തിലധികം രൂപ ചെലവാക്കി നടത്തിയ എല്ലാ പ്രചാരണങ്ങളും ഇതോടെ വെറുതെയായി. ഇതുമായി ബന്ധപ്പെട്ട്​ നിരന്തരം നാട്ടിലേക്കുള്ള യാത്ര ജോലിയെ ബാധിക്കുകയും സാമ്പത്തിക ബാധ്യത സൃഷ്​ടിക്കുകയും ചെയ്​തു​. ചിലരുടെ ഇഷ്​ടങ്ങൾക്ക്​ എതിരായത്​ ഒന്നും പറയരുത്​ എന്നതാണ്​ താൻ ഇതിലൂടെ തിരിച്ചറിയുന്നതെന്നും അദ്ദേഹം നിസ്സഹായതയോടെ പറയുന്നു. ശരികൾക്ക്​ വേണ്ടി നിലകൊള്ളുന്ന പ്രവാസി സമൂഹമെങ്കിലും തന്നെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ്​ സുനീഷ്​ സാമുവൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssuneesh samual
News Summary - suneesh samual-saudi-gulf news
Next Story