പൗരത്വനിയമം: ദേശീയ ചലചിത്ര പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കും -സകരിയ

13:39 PM
15/12/2019

കോഴിക്കോട്: കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്‍റെ ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുമെന്ന് സംവിധായകൻ സകരിയ മുഹമ്മദ്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയിൽ താനും തിരക്കഥാകൃത്ത്‌ മുഹ്സിൻ പരാരിയും നിർമ്മാതാക്കളായ ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവരും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.  ഈ മാസം 23നാണ് ചടങ്ങ് നടക്കുക. 

അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്. മികച്ച നവാഗത സംവിധായകൻ, മികച്ച നടൻ, മികച്ച സ്വഭാവ നടി, തിരക്കഥ, ജനപ്രീതിയും കലാമേന്‍മയുമുള്ള ചിത്രം എന്നീ വിഭാഗത്തിലാണ് സുഡാനിക്ക് അവാർഡ് ലഭിച്ചത്. 

Loading...
COMMENTS