Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവൈ.എസ്​. ആറായി...

വൈ.എസ്​. ആറായി മമ്മൂട്ടിയുടെ ‘യാത്ര’ - ട്രെയിലർ

text_fields
bookmark_border
yatra-mammootty
cancel

ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായ വൈ.എസ്​ രാജശേഖര​ റെഡ്ഡിയായി മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന ‘യാത്ര’യുടെ ട്രെയിലർ പുറത്തിറങ്ങി. മഹി വി. രാഘവ്​ സംവിധാനം ചെയ്യുന്ന ചിത്രം വൈ.എസ്​.ആറി​​​​​​​​​​​​െൻറ പദയാത്രയാണ്​ പശ്ചാത്തലമാക്കിയിരിക്കുന്നത്​.

സുഹാസിനി മണിരത്നവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശശി റെഡ്ഡി, വിജയ്​ ചില്ല എന്നിവർ ചേർന്ന്​ നിർമിക്കുന്ന ബിഗ്​ ബജറ്റ്​ ചിത്രത്തിൽ തമിഴ്​ നടൻ സൂര്യ അടക്കം അണി നിരക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്കു ചിത്രമെന്ന പ്രത്യേകതയും യാത്രക്കുണ്ട്.

ആന്ധ്രാപ്രദേശിന്‍റെ​ രാഷ്​ട്രീയ ചരിത്രത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരേടായിരുന്നു വൈ.എസ്​ രാജശേഖര റെഡ്ഡിയുടേത്​. 1999 മുതല്‍ 2004 വരെയുള്ള വൈ.എസ്​.ആറിന്‍റെ രാഷ്ട്രീയ ജീവിതമാണ് യാത്ര എന്ന സിനിമയുടെ പ്രമേയം. ആന്ധ്രക്കാർ സ്​നേഹത്തോടെ വൈ.എസ്.ആർ​ എന്നു വിളിക്കുന്ന രാജശേഖര റെഡ്ഡി നടത്തിയ പദയാത്രയാണ് 2004ല്‍ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് അധികാരത്തിലേറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottyyatramalayalam newsmovies newsYSRYatra Trailer
News Summary - Yatra Trailer Mammootty YSR -Movies News
Next Story