വൈ.എസ്​.ആറായി മമ്മൂട്ടി; ‘യാത്ര’ 21ന് 

14:36 PM
14/09/2018
yatra-Movie

ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായ വൈ.എസ്​ രാജശേഖര​ റെഡ്ഡിയായി മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന ‘യാത്ര’ എന്ന ചിത്രം ഡിസംബർ 21ന് റിലീസ് ചെയ്യും. വൈ.എസ്‌.ആറിന്‍റെ മകൻ ജഹൻമോഹൻ റെഡ്ഡിയുടെ പിറന്നാൾ ദിനത്തിലാണ് സിനിമ എത്തുക. മഹി വി. രാഘവ്​ സംവിധാനം ചെയ്യുന്ന ചിത്രം വൈ.എസ്​.ആറി​​​​​െൻറ പദയാത്രയാണ്​ പശ്ചാത്തലമാക്കിയിരിക്കുന്നത്​. 

സുഹാസിനി മണിരത്നവും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.  ശശി റെഡ്ഡി, വിജയ്​ ചില്ല എന്നിവർ ചേർന്ന്​ നിർമിക്കുന്ന ബിഗ്​ ബജറ്റ്​ ചിത്രത്തിൽ തമിഴ്​ നടൻ സൂര്യയടക്കം അണി നിരക്കുമെന്നാണ് റിപ്പോർട്ട്.  രണ്ട് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുഗു ചിത്രമെന്ന പ്രത്യേകതയും യാത്രക്കുണ്ട്.

Loading...
COMMENTS