Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഎഴുതി തയാറാക്കിയ...

എഴുതി തയാറാക്കിയ രൂപരേഖ പുറത്തിറക്കുമെന്ന‌് ഡബ്ല്യു.സി.സി

text_fields
bookmark_border
wcc
cancel

കൊ​ച്ചി: സി​നി​മ​മേ​ഖ​ല​ക്ക്​ അ​നു​യോ​ജ്യ​മാ​യ എ​ഴു​തി ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ പു​റ​ത്തി​റ​ക്കു​മെ​ന്ന ‌് വി​മ​ൻ ഇ​ന്‍ സി​നി​മ ക​ല​ക്​​ടി​വ്​ (ഡ​ബ്ല്യു.​സി.​സി). ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ച് ചി​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ ഉ​രു​ത്തി​രി​ഞ്ഞ കാ​ര്യ​ങ്ങ​ളും ചെ​ന്നൈ​യി​ൽ മേ​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ ക​ളി​ൽ മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​വും രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക.

അ ​ടു​ത്ത ഡി​സം​ബ​റി​ൽ ഇ​വ ക്രോ​ഡീ​ക​രി​ച്ച‌് മാ​ന്വ​ൽ രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ക്കും. ഇ​തി​​​​െൻറ പ​ക​ർ​പ്പ‌് എ​ല്ലാ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കും സ​മ​ർ​പ്പി​ക്കും. സ​ർ​ക്കാ​റു​ക​ൾ​ക്ക‌് താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ പെ​രു​മാ​റ്റ​ച്ച​ട്ട രൂ​പ​ത്തി​ൽ ഇ​ത‌് പ്ര​യോ​ഗ​ത്തി​ൽ വ​രു​ത്താ​മെ​ന്നും ഡ​ബ്ല്യു.​സി.​സി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

സി​നി​മ​മേ​ഖ​ല നാ​ട്ടി​ലെ നി​യ​മ​ങ്ങ​ൾ​ക്ക‌് വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട​മാ​യി മാ​റ​ണം. മ​റ്റ‌് എ​ല്ലാ സം​ഘ​ട​ന​ക​ൾ​ക്കും ബ​ഹു​മാ​നം ന​ൽ​കി​ത​ന്നെ​യാ​ണ‌് ഡ​ബ്ല്യു.​സി.​സി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത‌്. തൊ​ഴി​ലി​ട​ങ്ങ‌​ളി​ൽ തു​ല്യ​നീ​തി​ക്ക‌് വേ​ണ്ടി​യാ​ണ‌് സം​ഘ​ട​ന ശ്ര​മി​ക്കു​ന്ന​ത‌്. അ​ത‌് ഒ​രു​സു​പ്ര​ഭാ​ത​ത്തി​ൽ ല​ഭി​ക്കു​മെ​ന്ന ചി​ന്ത അം​ഗ​ങ്ങ​ൾ​ക്ക‌് ഇ​ല്ലെ​ന്നും സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രാ​യ അ​ഞ്​​ജ​ലി മേ​നോ​ൻ, വി​ധു വി​ൻ​സ​​​െൻറ്, സ​ജി​ത മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു. ഡ​ബ്ല്യു.​സി.​സി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്ക‌ു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട‌് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഡ​ബ്ല്യു.​സി.​സി അം​ഗ​ങ്ങ​ൾ ന​യി​ക്കു​ന്ന സി​നി​മ സെ​റ്റു​ക​ളി​ൽ കോ​ൺ​ട്രാ​ക‌്ട‌ും പ​രാ​തി പ​രി​ഹാ​ര​സെ​ല്ലും രൂ​പ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​ര​യാ​ക്ക​പ്പെ​ട്ട സ​ഹോ​ദ​രി​ക്ക്​ ന​ട​ത്തു​ന്ന നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ തു​ട​രും. ജ​സ‌്റ്റി​സ‌് ഹേ​മ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടും ഹൈ​കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന പൊ​തു​താ​ൽ​പ​ര്യ​ഹ​ര​ജി​യു​ടെ വി​ധി​യും അ​നു​സ​രി​ച്ചാ​കും മു​ന്നോ​ട്ടു​ള്ള നീ​ക്ക​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammamalayalam newswccmovies newsWritten Document
News Summary - Written Document WCC -Movies News
Next Story